ഇന്ത്യൻ എയർഫോഴ്സിൽ കായികതാരങ്ങളുടെ അഗ്‌നിവീർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധ കായികയിനങ്ങളിൽ കഴിവ് തെളിയിച്ച അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഏപ്രിൽ എട്ട് മുതൽ പത്ത് വരെയാണ് സെലക്‌ഷൻ ട്രയൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷമാണ് സർവീസ്.കായികയിനങ്ങൾഅത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, ബോക്സിംഗ്, ചെസ്സ്, ക്രിക്കറ്റ്, സൈക്കിൾ പോളോ, സൈക്ലിംഗ്, ഫുട്ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്‌സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, ലോൺ ടെന്നീസ്, ഷൂട്ടിംഗ്, സ്‌ക്വാഷ്, സ്വിമ്മിംഗ്/ഡൈവിംഗ്, വോളിബോൾ, വാട്ടർ പോളോ, ഗുസ്തി, വുഷു, സ്‌പോർട്സ് ക്ലൈംബിംഗ്, എം ടി ബി.യോഗ്യത, പ്രായം50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷത്തെ വൊക്കേ ഷനൽ കോഴ്‌സ് (ഇംഗ്ലീഷിൽ 50ശതമാനം മാർക്ക് നേടിയിരിക്കണം).പ്രായം 21 കവിയരുത്. അപേക്ഷകർ 2005 ജൂലൈ രണ്ടിനും 2009 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരമുണ്ടായിരിക്കണം.അപേക്ഷഈ മാസം 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 29ന് വൈകിട്ട് അഞ്ച് വരെ. വിവരങ്ങൾക്ക് https://agnipathvayu.cdac.in.