തുടർച്ചയായ തർക്കങ്ങൾക്കും തമ്മിലടിക്കും ശേഷം 55 അംഗ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ് നേതൃത്വം. വിവാദ നായകന്മാരായ ഐ സി ബാലകൃഷ്ണനും, എം വിൻസന്റിനും സീറ്റ് നല്കിയപ്പോൾ ആദ്യപട്ടികയിൽ കെ സുധാകരനെ ഉൾപ്പെടുത്തിയിട്ടില്ല. സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷണനും കോവളത്ത് എം വിൻസന്റുമാണ് മത്സരിക്കുന്നത്. അതേസമയം കണ്ണൂരിലെയും കോന്നിയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല, തിരുവനന്തപുരത്ത് ഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു. കോൺഗ്രസ് ദളിത് വിഭാഗം പ്രതിഷേധം നടത്തിയിട്ടും ചിറയിൻകീഴ് രമ്യാ ഹരിദാസിനെ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുകയാണ്. Also read : പാറശ്ശാല സീറ്റ് നിഷേധം: ബിജെപി നേതൃത്വത്തിന്റെ ‘പറ്റിപ്പ്’ രാഷ്ട്രീയത്തിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻഅതേ സമയം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററിന്റെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി നേരിട്ടെത്തി നീതി വാഗ്ദാനം നൽകിയിട്ടും സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ ഐസി ബാലകൃഷ്ണന് സീറ്റ് നൽകിയത് എൻ എം വിജയന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതിന്റെ നേർ സാക്ഷ്യമാണ്. ഈ സ്ഥാനാർഥിപ്പട്ടിക പുറത്ത് വന്നതോടെ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കിടന്ന എം വിൻസന്റിനെ വീണ്ടും സ്ഥാനാർഥിയാക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റ ഔചിത്യം കൂടി ചോദ്യം ചെയ്യപ്പെടുകയാണ്.The post അടി ഒതുങ്ങിയില്ലെങ്കിലും അവസാനം 55 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്; കെ സുധാകരൻ ഇല്ല appeared first on Kairali News | Kairali News Live.