പാലക്കാടുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉടുത്തൊരുങ്ങി ഇറങ്ങിയിരിക്കുകയാണ് നല്ല ഒന്നാന്തരം നടനായ രമേഷ് പിഷാരടി. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ടല്ലോ നേതാവെ, ഭരണ രംഗത്ത് കൂടി സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന വ്യാമോഹത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങും മുൻപ് താങ്കൾക്ക് ഈ നാട്ടിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാകാൻ കഴിയുമോ എന്ന് കൂടി ഒരു ആത്മപരിശോധന നടത്തേണ്ടിയിരുന്നു. സ്വന്തം സമാധാനവും സൗഖ്യവും മാത്രം നോക്കി ജീവിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ ജനപ്രതിനിധിയുടെ വേഷം. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിൽ മുൻപ് രമേഷ് പിഷാരടി ഒരു പരിപാടിക്കിടയിൽ നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടുകയാണ് ഡോ. പി സരിൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വീഡിയോ ദൃശ്യം അടങ്ങിയ പോസ്റ്റ് ഷെയർ ചെയ്തത്പള്ളുരുത്തിയരി സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ കുട്ടിയുടെ രക്ഷകർത്താക്കളും സ്കൂൾ മാനേജ്മെന്റും പ്രദേശത്തെ ഭരണകർത്താക്കളും കൂടെ ചർച്ച ചെയ്ത് കാര്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാമായിരുന്നെന്നും. ഇത് എല്ലാപേരും കൂടി വലിയ വിഷയമാക്കി “സമാധാനത്തിന്റെ പേരും പറഞ്ഞ് സമാധാനമായി ഇരിക്കുവന്നവന്റെ സമാധാനം കൂടി കളഞ്ഞു” എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.Also read : സംസ്ഥാന വ്യാപക പ്രചാരണത്തിന് എൽഡിഎഫ് റെഡി ;മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇനി സജ്ജീവമായി രംഗത്ത്ഇത് ചർച്ചയായപ്പോൾ കോഴിക്കോടും, കാസർഗോഡും, ദുബായിലുമുള്ള ആളുകൾ കമന്റ് ബോക്സിൽ വന്ന് ജാതി പരാമർശങ്ങൾ നടത്തിയത് ഈ പ്രശ്നം വൈഡായി ചർച്ചാ വിഷയം ആയതിനാലാണെന്നും, ഒരു സിനിമാ നടൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ, അത് വീണ്ടും വിവാദങ്ങൾക്കും അഭിപ്രായങ്ങളുമാണ് വഴി തുറക്കുമെന്ന തരത്തിലുള്ള ജീർണമായ പരാമർശമാണ് നടന്റെ ഭാഗത്തു നിന്നുമുണ്ടായത്.The post ഈ നടനെ നാല് നല്ല പാഠങ്ങൾ പഠിപ്പിച്ചിട്ടേ പാലക്കാടുകാർ തിരിച്ചയക്കൂ appeared first on Kairali News | Kairali News Live.