ഒരു പുതിയ സ്കൂട്ടർ വാങ്ങാൻ ആലോചിക്കുന്നവർക്കുണ്ടാകുന്ന പ്രധാന സംശയമാണ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങണോ അതോ പെട്രോൾ സ്കൂട്ടർ തന്നെ മതിയോ എന്നത്. ഈ സംശയത്തിൽ പലരും കാലങ്ങളാണ് വാഹനം വാങ്ങുന്നതിൽ നിന്നും മാറി നിൽക്കാറ്. ഇത് ആലോചിച്ച് പലരും വാഹനമേ വേണ്ട എന്ന നിലപാടിൽ എത്തിയതായും സോഷ്യൽ മീഡ‍ിയ ഉൾപ്പെടെ പരിഹസിക്കാറുണ്ട്. ഇതിന് പരിഹാരമുണ്ട്. ഇതൊക്കെയാണ് നിങ്ങളുടെ ആവശ്യമെങ്കിൽ ഇലക്ട്രിക് സ്കൂട്ടറാണ് നിങ്ങൾക്ക് പറ്റിയ ഓപ്ഷൻ.നിങ്ങളുടെ യാത്ര നഗരത്തിനകത്ത് മാത്രമാണെ്, അല്ലെങ്കിൽ നിങ്ങളുടെ യാത്രാ ദൂരം വളരെ കുറവാണെങ്കിൽ നിങ്ങൾക്ക് പറ്റിയത് ഒരു ഇലക്ട്രിക് വാഹനമാണ്. അത് താരതമ്യേന ചെലവ് കുറഞ്ഞതും മെയിൻ്റനൻസ് കുറവുള്ളതുമാണ്. പരിസ്ഥിതി സൗഹൃദമാണെന്നതും മലിനീകരണം കുറവാണെന്നതും ഇതിൻ്റെ മറ്റൊരു ഗുണമാണ്. Also read: കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏപ്രിൽ മുതൽ ടാറ്റയുടെ വാഹനങ്ങൾക്ക് വില ഉയരുംഎന്നാൽ ചാർജിങിന് എടുക്കുന്ന സമയവും സർവീസ് സെൻ്ററുകളുടെ അഭാവവും ഇലക്ട്രിക് സകൂട്ടറുകളുടെ പോരായ്മയായി പറയുന്നു.എന്നാൽ നിങ്ങൾക്ക് ദീർഘദൂരയാത്രകളുണ്ടെങ്കിൽ എന്തുകൊണ്ടും ഗുണം ചെയ്യുക. ഒരു പെട്രോൾ സ്കൂട്ടർ വാങ്ങുന്നതാണ്. ഇതിന് പരിധിയില്ലെന്നതും ധാരാളം സർവീസ് സെൻ്ററുകൾ ഉണ്ടെന്നതും ഒരു പ്രധാന ഗുണമാണ്.The post ഇലക്ട്രിക് സ്കൂട്ടർ വാങ്ങണോ അതോ പെട്രോൾ തന്നെ മതിയോ… നിങ്ങൾക്കേതാണ് ചേരുക? appeared first on Kairali News | Kairali News Live.