ഐപിഎൽ 2026‑ന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിൽ ഉണ്ടായ നാടകീയ രംഗങ്ങൾ ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നു. ടീമിന്റെ താത്കാലിക നായകനായ ഇഷാൻ കിഷനും യുവതാരം സീഷാൻ അൻസാരിയും തമ്മിൽ കളത്തിൽ ഏറ്റുമുട്ടിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ടീമിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന സംശയം വ്യാപകമാകുന്നുണ്ട്. BIG FIGHT IN SRH PRACTICE MATCH !SRH captain Ishan Kishan scored 20 runs in one over against leg-spinner Zeeshan, but on the last ball of the over, Zeeshan dismissed him. After taking the wicket, Zeeshan pointed his finger at Ishan Kishan, which led to an argument between… pic.twitter.com/W9eLDOVyVB— lndian Sports Netwrk (@IS_Netwrk29) March 21, 2026 യുവസ്പിന്നർ അൻസാരിയുടെ ഓവറിൽ അടിച്ചു കളിച്ച കിഷൻ 20 റൺസ് അടിച്ചുകൂട്ടി. എന്നാൽ ഓവറിന്റെ അവസാന പന്തിൽ അൻസാരി കിഷാനിനെ പുറത്താക്കി. പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങിയ കിഷനെ സമീപിച്ച അൻസാരി ഇന്ത്യൻ താരത്തിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തു. Also Read: തോൽവിയോടെ തോൽവി! പരിശീലകനെ മാറ്റാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്ബൗളർ കാട്ടിയ പ്രകോപനത്തെ ചിരിച്ചു കൊണ്ട് നേരിട്ട കിഷൻ അന്‍സാരിയോട് ഒന്ന് കോർത്ത ശേഷമാണ് കളം വിട്ടത്. ശനിയാഴ്ച നടക്കുന്ന ഐപിഎൽ 2026 സീസണിന്റെ ഉത്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലൻഞ്ചർസ് ബംഗളുരുവിലെ നേരിടും.The post വൈറലായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിലെ ഉടക്ക് appeared first on Kairali News | Kairali News Live.