കോൺ​ഗ്രസും ബെജെപിയും ഒരമ്മ പെറ്റ മക്കൾ…; സ്വന്തം ഡീല് മറയ്ക്കാൻ കള്ളങ്ങളുടെ മേൽ കള്ളങ്ങൾ പറയുന്ന കോൺ​ഗ്രസ്

Wait 5 sec.

കോൺ​ഗ്രസ് നേതാക്കളുടെ പ്രധാന ജോലി ഇപ്പോൾ, കള്ളങ്ങൾ പറയുകയെന്നതാണ്. കള്ളങ്ങൾ പറഞ്ഞ് അതിൻ്റെ മുകളിൽ സന്തോഷിക്കുന്ന ഇവർക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സ്വന്തം മുന്നണിയുടെ കള്ളങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുകയെന്നത്. കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കാണാൻ കഴിയുന്ന കാര്യമാണ് ബിജെപി കോൺ​ഗ്രസ് സഖ്യം എന്നത്. അവർ തമ്മിൽ കൃത്യമായ ഡീലുണ്ടാക്കി ബിജെപിയെ ജയിപ്പിക്കാനുള്ള ഇടപെടൽ നടത്തുകയെന്നത്. ഇത് ജനങ്ങൾക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാൽ അവർ തമ്മിലുള്ള ആ ഡീൽ ജനങ്ങൾ ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ അടവ് മാറ്റി. പുതിയ കള്ളവുമായി രം​ഗത്ത് വന്നു,. ആ കള്ളം ഇങ്ങനെയാണ് ബിജെപിയും സിപിഐഎം ഉം തമ്മിലാണ് ഡീലെന്ന്. ബിജെപിയെ വിജയിപ്പിക്കാൻ അഹോരത്രം പണിയെടുക്കുന്നവരാണ് ഇത് പറയുന്നതെന്നാണ് ഏറ്റവും വലിയ തമാശ. അതിലുപരി ഇന്ന് കോൺ​ഗ്രസ് ആയവർ നാളെ ബിജെപി യാകുന്ന പ്രത്യേക പ്രതിഭാസവും അവർക്കിടയിലുണ്ട്. പാലക്കാട് കോൺ​ഗ്രസും ബിജെപിയുമായുള്ള ഡീൽ പകൽ പോലെ വ്യക്തമാണ്. മുൻ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് തന്നെ ഇത് പറയുകയും ചെയ്തിരുന്നു. Also read: പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചുഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ബിജെപിയെ ജയിപ്പിക്കാനാണ് അവിടെ കോൺ​ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചിരിക്കുന്നതെന്ന്. ഇതിന് ഉദാ​ഹരണങ്ങൾ വേറേയുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് തിരുവനന്തപുരത്ത് ​ഗ്രൗണ്ടൊരുക്കിക്കൊടുത്തത് കോൺ​ഗ്രസാണെന്നത് കണക്കുകളിൽ നിന്നു വ്യക്തം. കോൺ​ഗ്രസിൽ നിന്നും മറിഞ്ഞ വോട്ടുകളാണ് ബിജെപിയെ ജയിപ്പിച്ചത്. ഇതൊക്കെ പ്രത്യക്ഷത്തിൽ നിൽക്കുമ്പോഴാണ് നട്ടാൽ മുളക്കാത്ത കള്ളങ്ങളുമായി കോൺ​ഗ്രസ് എത്തുന്നത്.The post കോൺ​ഗ്രസും ബെജെപിയും ഒരമ്മ പെറ്റ മക്കൾ…; സ്വന്തം ഡീല് മറയ്ക്കാൻ കള്ളങ്ങളുടെ മേൽ കള്ളങ്ങൾ പറയുന്ന കോൺ​ഗ്രസ് appeared first on Kairali News | Kairali News Live.