വിവാദ പരാമർശം: എൻഡിഎ സ്ഥാനാർഥി ബി ​ഗോപാലകൃഷണനെതിരെ കേസെടുത്ത് ​ഗുരുവായൂർ പൊലീസ്

Wait 5 sec.

എൻഡിഎ സ്ഥാനാർഥി ബി ​ഗോപാല കൃഷ്ണന്റെ വിവാദ പരാമർശത്തിൻ കേസെടുത്ത് ​ഗുരുവായൂർ ടെംബിൾ പൊലീസ്. തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. വിവധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരാതി ലഭിച്ചിട്ടുള്ളതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃക പെരുമാറ്റ ചട്ടം 123 (3) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബി ​ഗോപാല കൃഷ്ണൻ നടത്തിയ വിവാദ പരാമർത്തിന്റെ വീഡിയോ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചുട്ടുണ്ടായിരുന്നു.ഗുരുവായൂരിൽ ഇടത് പക്ഷമോ വലത് പക്ഷമോ ഒരു ഹിന്ദു എംഎൽഎ പോലും നിർത്തിയില്ല. തീർത്ഥാടന കേന്ദ്രമായ ​ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ല തുടങ്ങിയ രീതിയിൽ വർ​ഗീയ വിഷം തുപ്പുന്ന രീതിയിലുള്ളതായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ പ്രസ്താവന.The post വിവാദ പരാമർശം: എൻഡിഎ സ്ഥാനാർഥി ബി ​ഗോപാലകൃഷണനെതിരെ കേസെടുത്ത് ​ഗുരുവായൂർ പൊലീസ് appeared first on Kairali News | Kairali News Live.