‘എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി’; എകെജി യുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയുടെ ചിത്രം പങ്കുവച്ച് ഉഷാ വിനോദ്

Wait 5 sec.

പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി, ആ പേര് ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതാണ്. മറ്റൊരു വിശേഷണങ്ങളുമില്ലാതെ ജന​ ഹൃദയങ്ങളിൽ സ്വീകാര്യനാണ് ആ വ്യക്തിത്വം. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഓരോരുത്തരുടേയും ഹൃദയത്തിൽ ഒരിക്കലും മറക്കാത്ത ഓർമയാണ് എകെജി. സമരപോരാട്ടങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത അവകാശങ്ങൾ ഇന്നും പ്രസ്കതമാണ്. 1977 മാർച്ച് 22 നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അന്ന് അദ്ദേഹത്തിൻ്റെ മൃദദേഹവും വ​ഹിച്ചു കൊണ്ട് പിണറായി വിജയനുൾപ്പെടെയുള്ളവർ നടന്നു നീങ്ങുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുന്നപ്ര വയലാർ സമര നായകനും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റം​ഗവുമായിരുന്ന പി കെ ചന്ദ്രാനന്ദൻ്റെ മകൾ ഉഷാ വിനോദാണ് വിലാപയാത്രയുടെ ഈ ചിത്രം പങ്കുവച്ചത്. Also read: ‘കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ച ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ സ്മരണ കരുത്തു പകരും’; എ കെ ജിയെ അനുസ്മരിച്ച് മുഖ്യമന്ത്രിവൈകാരികാമായ ഈ ചിത്രത്തിൽ പികെസി ഉൾടപ്പെടെയുള്ള നേതാക്കളുമുണ്ട്. ആ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷൻ ഇങ്ങനെയാണ്. ‘എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി. ഏ കെ ജി മാമൻ്റെ അന്ത്യയാത്ര. യാത്രയാക്കാൻ അച്ഛനുമുണ്ട് കൂടെ’. ഓരോരുത്തരുടേയും ജീവിതത്തിൽ എത്ര പ്രിയപ്പെട്ടതാണ് എകെജി യെന്ന വ്യക്തിയെന്നും ഇതിൽ വ്യക്തം.The post ‘എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി’; എകെജി യുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയുടെ ചിത്രം പങ്കുവച്ച് ഉഷാ വിനോദ് appeared first on Kairali News | Kairali News Live.