കേരളത്തിൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ മാറ്റങ്ങൾ വലുതാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വികസനത്തിൻ്റെ സ്വാദെന്തെന്ന് മനസിലാക്കിക്കൊടുത്ത സർക്കാരാണ് കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ചത്. ഇതിനുമുന്നേയും കേരളത്തിലെ ഇടതുപക്ഷ സർക്കരുകൾ ഉണ്ടാക്കിയ സാമൂഹിക മാറ്റം വളരെ വലുതാണ്. സുപ്രധാനമായ തീരുമനങ്ങൾ പലതും കൈക്കൊണ്ട സർക്കാരുകളാണ് പലതും. അതിൽ പ്രധാനപ്പെട്ടതായിരുന്നു ശമ്പള പരിഷ്കരണം. ഏറ്റവുമൊടുവിൽ 12ാം ശമ്പളപരിഷ്കരണ കമ്മീഷനും ഇടതുപക്ഷം കൊണ്ടുവന്നു. എന്നാൽ ശമ്പള പരിഷ്കരണത്തിനെ നിഷിധമായി എതിർത്ത ഒരു വിഭാഗമുണ്ട്.കേരളത്തിലെ കോൺഗ്രസും വി ഡി സതീശനുൾപ്പെടെയുള്ള നേതാക്കൾ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും എതിരാണ്. കേരളത്തിലെ ഇടതു പക്ഷ സർക്കാർ ശമ്പള പരിഷ്കരണം നടത്തുന്നത് തങ്ങളെ ദ്രോഹിക്കാനാണെന്നുൾപ്പെടെ പറഞ്ഞ് പരത്തിയവാരാണ് കേരളത്തിലെ കോൺഗ്രസ്. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നുണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് കേരളത്തിൻ്റെ ഇക്കണോമിയെ പ്രതികൂലമായി ബാധിക്കുമെന്ന്. അല്ലെങ്കിലും അതങ്ങനെയാണ് ആരും സ്വസ്ഥമായി ജീവിക്കുന്നതും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതും കോൺഗ്രസിനും ഈ പറയുന്ന വിഡി സതീശനും താല്പര്യമില്ലാത്ത കാര്യമാണല്ലോ…Also read: ‘ഊർജ്ജ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ താൽപര്യങ്ങൾക്കും കോർപറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങള്‍’; മുഖ്യമന്ത്രിഅതിനുദാഹരണമായിരുന്നു കേരളത്തിലെ യുഡിഎഫ് സർക്കാരുകൾ. ആ ദുർഭരണ കാലത്തായിരുന്നു സർക്കാർ ജീവനക്കാരുൾപ്പെടെ വലിയ വെല്ലുവിളികൾ നേരിട്ടത്. കേരത്തിലെ സർക്കാർ സ്കൂളുകളും പൊതുഗതാഗത സംവിധാനങ്ങളും താറുമാറായ കാലമായിരുന്നു അത്. സർക്കാർ ജിവനക്കാർക്ക് ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വന്ന കാലം കൂടിയായിരുന്നു അത്. അതിനുമുന്നെയുള്ള കാലവും കേരളം മറന്ന് കാണില്ല. 2001 ലെ എകെ ആന്റണി ഗവൺമെൻ്റിൻ്റെ കാലത്താണ് സർക്കാർ ജിവനക്കാർ തങ്ങളുടെ അവകാളങ്ങൾക്ക് വേണ്ടി ഏറ്റവും അധികം പടപൊരുതിയത്. ചെലവു ചുരുക്കൽ എന്ന പേരിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം വെട്ടിച്ചുരുക്കി. ഇതിനെതിരെ സർക്കാർ ജീവനക്കാർ പണിമുടക്കി. അഞ്ച് ലക്ഷത്തിലേറെ സർക്കാർ ജീവനക്കാരാണ് അന്ന് പണിമുടക്കിൽ പങ്കെടുത്തത്. ഇതൊക്കെ കേരളത്തിന് മുന്നിലെ യുഡിഎഫ് സർക്കാരിൻ്റെ ഭരണദൂഷ്യത്തിൻ്റേയും ജന വിരുദ്ധ നയങ്ങളുടേയും ഉദാഹരണങ്ങളാണ്.Also read: കെ.എസ്.ആർ.ടി.സി.ക്കൊപ്പം ഇനി ഗോവയിലേക്ക്; 3 രാത്രിയും 2 പകലും നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി.ഇനി യുഡിഎഫ് ഗവൺമെൻ്റ് അധികാരത്തിൽ വരുകയാണെങ്കിൽ അവർ ആദ്യം ചെയ്യാൻ പോകുന്നത് ശമ്പള പരിഷ്കരണം തടയുകയെന്നതാവും. തങ്ങൾ അധികാരത്തിൽ വരുകയാണെങ്കിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയുമെന്നും ശമ്പള പരിഷ്കരണം റദ്ദാക്കുമെന്നും മുൻകൂട്ടി നിയമസഭയിൽ പറഞ്ഞവരാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷം എന്നതും നാം ഓർക്കേണ്ടതുണ്ട്. വികസനത്തുടർച്ചയും ഉയർന്ന ജീവിത നിലനവാരവും ആഗ്രഹിക്കുന്ന ജനങ്ങൾക്ക് കേരളത്തിൽ യുഡിഎഫ് എന്നൊരു അബദ്ധം പറ്റില്ലെന്നതും മറ്റൊരു സത്യമാണ്.The post സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ നിങ്ങൾക്കിത്ര ബുദ്ധിമുട്ടെന്തിനാ വി ഡി സതീശാ… appeared first on Kairali News | Kairali News Live.