ആശാ വി ആർ“അമ്മ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞു”,”പ്രസവം കഴിഞ്ഞുമാസങ്ങൾ മാത്രം പിന്നിട്ട യുവതി തൂങ്ങിമരിച്ചു”- കേരളത്തിലെ വാർത്താമാധ്യമങ്ങളിൽ ഇത്തരം തലക്കെട്ടുകൾ ഇന്ന് ഒരു ഭീതിപ്പെടുത്തുന്ന പതിവായി മാറുകയാണ്.വാർത്ത കേട്ടാലുടൻ സമൂഹം ആ അമ്മയെ “ക്രൂര”യെന്ന് വിളിച്ച് വിചാരണ ചെയ്യുന്നു.എന്നാൽ ഈ ദാരുണമായ തീരുമാനങ്ങളിലേക്ക്ആ അമ്മമാരെ നയിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച്നമ്മൾ എത്രത്തോളം ചിന്തിച്ചിട്ടുണ്ട്? മാതൃത്വങ്ങളുടെ സന്തോഷങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ആ നിശബ്ദവില്ലന്റെ പേരാണ് പോസ്റ്റ്പാർട്ടംഡിപ്രെഷൻ. അറിവില്ലായ്മകൊണ്ടും അനാവശ്യമായ സാമൂഹിക പേടികൊണ്ടും കേരളത്തിൽ ഒരു ‘നിശബ്ദ കൊലയാളി’യായി പടരുന്ന ഈ അവസ്ഥയെ കുറിച്ച് ഒരു ആഴത്തിലുള്ള അന്വേഷണം.ALSO READ : കാസർഗോഡ് ബി എൽ ഒ ജീവനൊടുക്കി “ഇത് മനക്കരുത്തിന്റെ പ്രശ്നമല്ല’ഈ വിഷയത്തെ കുറിച്ച് പ്രമുഖ മനോരോഗവിദഗ്ധർ പറയുന്നത് ഇപ്രകാരമാണ്: “പ്രസവാനന്തര വിഷാദത്തെ പലപ്പോഴും വീട്ടുകാർ ‘മടി’യായോ ,’വാശി’യായോ ആണ് കാണുന്നത്.എന്നാൽ ഇതൊരു ജൈവികമായ അവസ്ഥയാണ്. പ്രസവശേഷം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകൾ കുത്തനെ താഴുന്നത് തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവിനെ ബാധിക്കുന്നു.പ്രമേഹം വരുന്നത് പോലെ തന്നെ സ്വാഭാവികമായ ഒരു ശാരീരിക മാറ്റമാണിത്. ഇതിന് വേണ്ടത് കുറ്റപ്പെടുത്തലല്ല, മറിച്ച് ശാസ്ത്രീയമായചികിത്സയും കുടുംബത്തിന്റെ പിന്തുണയും ആണ്. കേരളത്തിൽ നടന്നിട്ടുള്ള ഫീൽഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമാനമായ നിരവധി കേസുകൾ ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞു.മലപ്പുറം ജില്ലയിൽ ഒരു യുവതി തന്റെ രണ്ടാമത്തെ കുഞ്ഞുമായി കിണറ്റിൽ ചാടിയതും,എറണാകുളം ജില്ലയിൽ ഐ ടി മേഖലയിൽ ജോലി ചെയ്തിരുന്നയുവതി പ്രസവശേഷം ജോലിക്ക് തിരികെ പോകേണ്ടിവരും എന്ന സമ്മർദ്ദത്താൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം ഈ അവസ്ഥയുടെ ഭാഗമാണ്.ALSO READ : കെ.എസ്.ആർ.ടി.സി.ക്കൊപ്പം ഇനി ഗോവയിലേക്ക്; 3 രാത്രിയും 2 പകലും നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി.കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയത്തെ സമീപിക്കുന്നത് കേവലം ഒരു വ്യക്തിഗത പ്രശ്നമായിട്ടല്ല. വിവിധ കാലഘട്ടങ്ങളിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് ഇപ്രകാരമാണ്. നഗരവൽക്കരണത്തിന്റെഭാഗമായി കേരളം അണുകുടുംബത്തിലേക്ക്ചുരുങ്ങിയപ്പോൾ, പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ലഭിച്ചിരുന്ന ‘കമ്മ്യുണിറ്റി സപ്പോർട്ട് ‘ ഇല്ലാതായി. ഇത് ഒറ്റപ്പെടലിനും വിഷാദത്തിനും ആക്കം കൂട്ടുന്നു. മുതലാളിത്ത തൊഴിൽ സംസ്കാരത്തിൽ പ്രസവാവധി എന്നത് ഒരു അനുകൂല്യമായി കാണുന്നതിന് പകരം ഒരു ഭാരമായി പല സ്ഥാപനങ്ങളും കാണുന്നു.ഇത് അമ്മമാരെ കരിയറിനെ കുറിച്ച് ആകുലരാക്കുന്നു. ശിശുപരിചരണം സ്ത്രീയുടെ മാത്രം ജോലിയാണെന്ന ചിന്താഗതി കേരളത്തിൽ ഇന്നും പ്രബലമാണ്. ഇതിനെതിരെ സാമൂഹികമായ ബോധവത്കരണം വേണമെന്ന് ഇത്തരം മാധ്യമ റിപ്പോർട്ടുകൾ ഊന്നിപ്പറയുന്നു.ALSO READ : വെങ്ങാനൂരിൽ വീടിന് തീപിടിച്ചു; വീട് പൂർണമായും കത്തിനശിച്ചുസർക്കാർ സംവിധാനങ്ങളുടെ പങ്ക്: ‘അമ്മ മനസ്സ്’ പ്രത്യാശയുടെ കിരണം കേരളം ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘അമ്മ മനസ്സ്’ പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടവരുന്നുണ്ട്. ആശാവർക്കർമാരുടെ ഫീൽഡ് വർക്ക് ഓരോ വാർഡിലും പ്രസവിച്ചുകിടക്കുന്ന അമ്മമാരെ നേരിട്ട് കണ്ട് 10 ചോദ്യങ്ങൾ അടങ്ങിയ സ്ക്രീനിംഗ് ടെസ്റ്റ് (EPDS) നടത്തതാണ് ആശാവർക്കാർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ് കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ നടത്തിയ പഠനങ്ങൾ പ്രകാരം : പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന അമ്മമാരുടെ എണ്ണം 19 % മുതൽ 26 % വരെയാണ് .പങ്കാളിയുടെ സാന്നിധ്യവും പിന്തുണയും ഉള്ള അമ്മമാരിൽ ഈ അവസ്ഥ 50% കുറവാണ്.ദാരിദ്ര്യം ,അവിവാഹിതരായ അമ്മാർ, ഗർഭകാലത്തെശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ രോഗസാധ്യത വർദ്ധിപ്പിക്കുന്നു. ‘നമുക്ക് സംസാരിച്ച തുടങ്ങാം’പ്രസവാനന്തര വിഷാദം ഒരു പാപമോ കുറ്റമോ അല്ല.അത് ചികിൽസിച്ച് മാറ്റാവുന്ന ഒരു അവസ്ഥാമാതാ മാത്രമാണ്.നമ്മൾ ചെയ്യേണ്ടത് വിധിതീർപ്പുകൾ നടത്തുകയല്ല,മറിച്ച് കൈകൾ കോർത്ത് ആ അമ്മമാരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്.The post അമ്മമനസിലെ കനൽ: മാതൃത്വത്തിലെ ഇരുൾവശങ്ങളും കേരളത്തെ നടുക്കുന്ന’നിശബ്ദ കൊലയാളിയും’ appeared first on Kairali News | Kairali News Live.