കാസർഗോഡ് ബി എൽ ഒ ജീവനൊടുക്കി

Wait 5 sec.

കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. യുവാവിനെ ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ചത്.അതേസമയം, ആത്മഹത്യ ചെയ്തതല്ല, സിസ്റ്റം കൊന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം എന്നും ആവശ്യപ്പെട്ടു.Also read: വെങ്ങാനൂരിൽ വീടിന് തീപിടിച്ചു; വീട് പൂർണമായും കത്തിനശിച്ചുEnglish summary : Kasaragod BLO committed suicide by jumping into the river. Mogral Puthur native Savad committed suicide. Mogral had parked his bike on the bridge and jumped into the river. The youth was taken to the hospital after being spotted by locals.The post കാസർഗോഡ് ബി എൽ ഒ ജീവനൊടുക്കി appeared first on Kairali News | Kairali News Live.