കെ.എസ്.ആർ.ടി.സി.ക്കൊപ്പം ഇനി ഗോവയിലേക്ക്; 3 രാത്രിയും 2 പകലും നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി.

Wait 5 sec.

മലയാളികൾക്ക് കുറഞ്ഞ ചിലവിൽ ഗോവയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്ന പുതിയ അന്തർ സംസ്ഥാന യാത്രാ പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഗോവൻ ബീച്ചുകളും ചരിത്രപ്രസിദ്ധമായ പള്ളികളും കൊളോണിയൽ സ്മാരകങ്ങളും നൈറ്റ് ലൈഫും ആസ്വദിക്കാൻ ഈ പാക്കേജിലൂടെ സാധിക്കും. കേരള ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.ALSO READ : സഞ്ചാരികളെ ഇതിലേ..! ജമ്മു കാശ്മീരിൽ റ്റുലിപ്‌ വസന്തം, പുഷ്പോത്സവത്തിന് തുടക്കമായിയാത്രയുടെ ഭാഗമായി കേരളത്തിൽ നിന്ന് കാസർകോട് വരെ കെ.എസ്.ആർ.ടി.സി. ബസിലും അവിടെ നിന്ന് ഗോവയിലേക്ക് പ്രത്യേക ആഡംബര എ.സി. ബസിലുമായിരിക്കും യാത്രയൊരുക്കുക. രുചികരമായ ഗോവൻ വിഭവങ്ങളും സുരക്ഷിതമായ ഹോട്ടൽ താമസവും പാക്കേജിന്റെ സവിശേഷതയാണ്. ഗോവയ്ക്ക് പുറമെ അവധിക്കാലം ലക്ഷ്യമിട്ട് ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമല, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.ജലസേചന ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന ‘സീ ആലപ്പുഴ’ യാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ കൊല്ലത്ത് ‘സീ അഷ്ടമുടി’ യാത്രയും ആരംഭിക്കാൻ പദ്ധതിയുണ്ട്. നിലവിൽ എല്ലാ ഡിപ്പോകളിൽ നിന്നും ഈ സേവനം ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. യാത്രയുടെ കൃത്യമായ നിരക്കുകൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.The post കെ.എസ്.ആർ.ടി.സി.ക്കൊപ്പം ഇനി ഗോവയിലേക്ക്; 3 രാത്രിയും 2 പകലും നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി. appeared first on Kairali News | Kairali News Live.