വെങ്ങാനൂരിൽ വീടിന് തീപിടിച്ചു; വീട് പൂർണമായും കത്തിനശിച്ചു

Wait 5 sec.

തിരുവനന്തപുരം വെങ്ങാനൂരിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.സംഭവമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ തീ പൂർണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല.ALSO READ : പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികക്ക് നേരെ ബിജെപി ആക്രമണംUPDATING ……………………..The post വെങ്ങാനൂരിൽ വീടിന് തീപിടിച്ചു; വീട് പൂർണമായും കത്തിനശിച്ചു appeared first on Kairali News | Kairali News Live.