ഒടുവിൽ ആഗ്രഹ സഫലീകരണം! ‘വിരോഷ്’ വിവാഹത്തിന് ക്ഷണിക്കാത്തതിന് പരിഭവം പറഞ്ഞ കുട്ടി ഫാനിനെ വീട്ടിലേക്ക് ക്ഷണിച്ച് വിജയ്- രശ്മിക; വീഡിയോ വൈറൽ…

Wait 5 sec.

തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഈയിടക്കാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനും ആരാധകർക്കിടയിടുള്ള അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് ‘വിരോഷ്’ എന്ന പേരാണ് നൽകിയത്. ആരാധകർ നൽകിയ പേര് തന്നെയാണ് തങ്ങള്‍ വിവാഹത്തിന് നൽകുന്നതെന്ന് ഇരുവരും പറഞ്ഞു. അതിനിടെയാണ് ഒരു കുട്ടി ഫാനിൻ്റെ വീഡിയോ വൈറലാകുന്നത്.വിവാഹത്തിന് എന്താ വി‍ളിക്കാത്തതെന്നും ലഡു, പൊങ്കൽ എന്നിവ നൽകണമെന്നും കുട്ടി ഫാൻ വീഡിയോയിൽ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഫാനിൻ്റെ ആഗ്രഹം ഇപ്പോള്‍ നിറവേറ്റിയിരിക്കുകയാണ്. ഇരുവരും പെണ്‍കുട്ടിയെയും കുടുംബത്തെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഉച്ചഭക്ഷണം നൽകുകയായിരുന്നു. View this post on Instagram A post shared by urs lucky thalli (@urs_luckythalli)ALSO READ: ആദിത്യ ധർ ബിജെപി പ്രചാരകൻ, ധുരന്ദർ 2 വെൽ മെയ്ഡ് പോലുമല്ല; സിനിമയെ രൂക്ഷമായി വിമർശിച്ച് ധ്രുവ് റാഠിഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്ക് പെൺകുട്ടിയെയും കുടുംബത്തെയും ക്ഷണിച്ച താരങ്ങൾ, അവർക്കൊപ്പം സമയം ചെലവഴിക്കുകയും ഭക്ഷണം നൽകുകയുമായിരുന്നു. ഈ ഹൃദ്യമായ നിമിഷങ്ങള്‍ സമൂഹമാധ്യമത്തിൽ ഇപ്പോള്‍ വൈറലാണ്. ഭക്ഷണം വിളമ്പുന്നതിനിടെ ഇരുവരും കുട്ടി ഫാനിന് സ്നേഹചുംബനങ്ങള്‍ നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്.The post ഒടുവിൽ ആഗ്രഹ സഫലീകരണം! ‘വിരോഷ്’ വിവാഹത്തിന് ക്ഷണിക്കാത്തതിന് പരിഭവം പറഞ്ഞ കുട്ടി ഫാനിനെ വീട്ടിലേക്ക് ക്ഷണിച്ച് വിജയ്- രശ്മിക; വീഡിയോ വൈറൽ… appeared first on Kairali News | Kairali News Live.