ഡോ വന്ദനദാസ് കൊലപാതകക്കേസിൽ വിധി പറഞ്ഞ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തം ശിക്ഷയ്‌ക്കൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ വിനോദാണ് കേസിൽ വിധി പറഞ്ഞത്.പ്രതി കൊടുവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി പത്ത് കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജെ പടിക്കലാണ് ഹാജരായത്.The post ഡോ വന്ദനദാസ് കൊലപാതകക്കേസ് ; പ്രതി സന്ദീപിന് ജീവപര്യന്തം appeared first on Kairali News | Kairali News Live.