ഇതാണ് സമയം! സാംസങ് ഗാലക്സി S25 അൾട്രാ ഇപ്പോൾ വാങ്ങിയാൽ 20,000 രൂപയോളം ലാഭിക്കാം

Wait 5 sec.

പുതിയ സാംസങ് ഗാലക്സി S26 അൾട്രാ വിപണിയിലെത്തിയതോടെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലായ സാംസങ് ഗാലക്സി S25 അൾട്രായുടെ വില കമ്പനി ഔദ്യോഗികമായി കുറച്ചു. നിലവിൽ സാംസങ്ങിന്റെ വെബ്സൈറ്റിലും പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും പുതിയ വില നിലവിൽ വന്നു കഴിഞ്ഞു. വെറും വിലക്കുറവ് മാത്രമല്ല, ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഏകദേശം 20,000 രൂപയോളം കുറവുണ്ടാകും.സാംസങ് ഗാലക്സി S25 അൾട്രായുടെ മൂന്ന് വേരിയന്റുകൾക്കും വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നത് ഇതിന്റെ ബേസ് മോഡലിനാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 1,29,999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് 1,19,999 രൂപയ്ക്ക് ലഭ്യമാണ്. 512GB മോഡലിന്റെ വില 1,39,999 രൂപയായും, 1TB മോഡലിന്റെ വില 1,65,999 രൂപയായും കുറഞ്ഞിട്ടുണ്ട്.ALSO READ : മികച്ച ബാറ്ററി ലൈഫ് ഉള്ള ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? ഓപ്പോ അവതരിപ്പിക്കുന്നു ബെസ്റ്റ് ഓപ്‌ഷൻസാംസങ് നൽകുന്ന ഔദ്യോഗിക വിലക്കുറവിന് പുറമെ, റീട്ടെയിൽ പങ്കാളിയായ വിജയ് സെയിൽസ് വഴി വാങ്ങുന്നവർക്ക് അധിക ഇളവുകളും ലഭിക്കും. HDFC, ICICI, OneCard തുടങ്ങിയ ബാങ്കുകളുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് 10,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കൂടി ലഭിക്കും. ഇതോടെ S25 അൾട്രായുടെ ബേസ് മോഡലിന്റെ ഫലപ്രദമായ വില 1,09,999 രൂപയായി കുറയും. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 20,000 രൂപയുടെ കുറവാണ്പുതിയ S26 അൾട്രാ വിപണിയിൽ ഉണ്ടെങ്കിലും, S25 അൾട്രാ ഇപ്പോഴും ഒരു കരുത്തൻ തന്നെയാണ്. ഇതിലെ സ്നാപ്സ് ഡ്രാഗൺ 8 എലൈറ്റ് (Snapdragon 8 Elite ) ചിപ്പ് സെറ്റ് ഏറ്റവും വേഗതയേറിയ പ്രകടനം ഉറപ്പുനൽകുന്നു. ഹൈ-എൻഡ് ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ഇത് അനുയോജ്യമാണ്. കൂടാതെ, 200MP മെയിൻ ക്യാമറ ഉൾപ്പെട്ട ക്വാഡ് ക്യാമറ സെറ്റപ്പ്, 8K വീഡിയോ റെക്കോർഡിംഗ്, മികച്ച സൂം കപ്പാസിറ്റി എന്നിവ ഫോട്ടോഗ്രാഫി പ്രേമികളെ ഇപ്പോഴും ആകർഷിക്കുന്നു.ALSO READ : വാട്സാപ്പ് നമ്പർ കൊടുക്കാൻ മടിയാണോ? ഇനി യൂസർ നെയിം കൊടുത്താൽ മതിയാകും; ഫീച്ചർ ഉടൻനിങ്ങൾക്ക് അല്പം കൂടി ക്ഷമയുണ്ടെങ്കിൽ വരാനിരിക്കുന്ന ദീപാവലി സെയിൽ വരെ കാത്തിരിക്കാം. അത്തരം വലിയ സെയിലുകളിൽ ബാങ്ക് ഓഫറുകൾക്കൊപ്പം എക്സ്ചേഞ്ച് ബോണസും കൂടി ചേരുമ്പോൾ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ഒരു മികച്ച പ്രീമിയം ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിലക്കുറവ് സുവർണ്ണാവസരമാണ്.The post ഇതാണ് സമയം! സാംസങ് ഗാലക്സി S25 അൾട്രാ ഇപ്പോൾ വാങ്ങിയാൽ 20,000 രൂപയോളം ലാഭിക്കാം appeared first on Kairali News | Kairali News Live.