സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ. ഇന്നത്തെ സ്വർണവിലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 13,380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില കൂടിയിരുന്നു. രാവിലെ 1,10,680 രൂപയും ഉച്ചയ്ക്കു ശേഷം 1,09,240 രൂപയുമായിരുന്നു.ആഗോളതലത്തിലെ സംഘർഷങ്ങള്‍ മൂലം സ്വർണത്തിൻ്റെ വിലയിൽ ഇടിവും ഉയർച്ചയും കുറച്ചു ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസൺ പ്രമാണിച്ചു വൻതോതിൽ സ്വർണ്ണം വിപണിയിലെത്തിയത് സ്വർണവില ഇടിയുവാൻ കാരണമായി.ALSO READ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്സും; കുതിച്ചു കയറി ഐടി മേഖലക‍ഴിഞ്ഞ ദിവസം സ്വർണവില വീണ്ടും കൂടിയെങ്കിലും ഇന്ന് വീണ്ടും ഇടിയുകയായിരുന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന. വിലയിൽ ഇടിവ് ഉണ്ടായെങ്കിലും വില വീണ്ടും കൂടുന്നതായിരിക്കും. 1,07,040 രൂപയാണ് ഒരു പവൻ്റെ വിലയെങ്കിലും പണിക്കൂലി ഉൾപ്പെടെ നല്ല വിലയാണ് ഈടാക്കുന്നത്.ALSO READ: വൻ തകർച്ച! ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ The post ഇത് സുവർണാവസരം! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ appeared first on Kairali News | Kairali News Live.