സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസിന്റെ ജാഗ്രതാ നിർദേശം

Wait 5 sec.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.റിയാദ്, കിഴക്കൻ പ്രവിശ്യ (ശർഖിയ), മക്ക, ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിനും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.തലസ്ഥാനമായ റിയാദിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇവിടെ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.ദമ്മാമിൽ മഴയ്ക്കൊപ്പം മൂടൽമഞ്ഞിനും സാധ്യതയുള്ളപ്പോൾ, മക്കയിലും ജിദ്ദയിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥയായിരിക്കും. അബഹ, നജ്‌റാൻ, അൽ-ഖർജ്, വാദി അൽ-ദവാസിർ, ഖുറയ്യാത്ത്, ശരീഫ്, ബിഷ തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.തായിഫ്, ജിസാൻ, തബൂക്ക്, സ്കാക്ക എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും അനുഭവപ്പെടും. എന്നാൽ മദീന, ഹായിൽ, ബുറൈദ, മജ്മഅ തുടങ്ങിയ നഗരങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കലർന്ന കാലാവസ്ഥയായിരിക്കും.വിനോദസഞ്ചാര കേന്ദ്രമായ അൽ-സൂദയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്, ഇവിടെ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.ചെങ്കടൽ തീരപ്രദേശങ്ങളായ അൽ-വജ്ഹ്, റാഫിഹ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.മഴയും കാറ്റും മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.The post സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസിന്റെ ജാഗ്രതാ നിർദേശം appeared first on Arabian Malayali.