യു ഡി എഫിന് തിരിച്ചടി; മങ്കടയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ് വിമത സ്ഥാനാർഥി

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് തിരിച്ചടി. മങ്കടയിൽ യുഡിഎഫിന് വിമത സ്ഥാനാർഥി. മങ്കടയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ് യു ഡി എഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്.Also read: കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ളകുന്നത്ത് മുഹമ്മദ് വരണാധികാരി മലപ്പുറം ഡപ്യൂട്ടി കലക്ടർക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മഞ്ഞളാംകുഴി അലിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരേ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് നീക്കിയത്. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാർ ആണ് കുന്നത്ത് മുഹമ്മദിന് കെട്ടിവെയ്ക്കാൻ പണം നൽകിയത്.english summary : Setback for UDF in the assembly elections. UDF has a rebel candidate in Mankada. Muslim League constituency president Kunnath Muhammed will contest as a UDF rebel candidate in Mankada.The post യു ഡി എഫിന് തിരിച്ചടി; മങ്കടയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ് വിമത സ്ഥാനാർഥി appeared first on Kairali News | Kairali News Live.