കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’:ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള

Wait 5 sec.

പാർവതി യുഎസ് മലയാള സാഹിത്യത്തെ ആഗോളതല നിലവാരത്തിലേക്ക് ഉയർത്തുകയും തിരുവിതാംകൂറിന്റെ വീരചരിതങ്ങളെ വായനക്കാരുടെ ഹൃദയമിടിപ്പായി മാറ്റുകയും ചെയ്തഎഴുത്തുകാരനാണ് സി.വി.രാമൻ പിള്ള. ചരിത്ര നോവലുകളുടെ പിതാവ് എന്നതിലുപരി നാടകകൃത്തായും പത്രപ്രവർത്തകനായും രാഷ്ട്രീയക്കാരനായും അദ്ദേഹം കേരളീയ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്നു.1858 മെയ് 19 -ന് തിരുവന്തപുരത്താണ് സി.വി. ജനിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിൽ നിന്ന് രാജഭരണകൂടത്തിന്റെ പ്രവർത്തനരീതികളും രാഷ്ട്രീയ ചതുരംഗ കളികളും അദ്ദേഹം കുട്ടികാലം മുതലേ കണ്ടുപഠിച്ചു. തിരുവന്തപുരം മഹാരാജാസ് കോളേജിലെ പഠനകാലം അദ്ദേഹത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളുമായി അടുപ്പിച്ചു. ഷേക്സ്പിയർ,സർ വാൾട്ടർ സ്‌കോട്ട് എന്നിവരുടെ കൃതികൾ സി.വി.യിലെ എഴുത്തുകാരനെ വലിയ രീതിയിൽ സ്വാധീനിച്ചു .സി വി. രാമൻപിള്ള സാഹിത്യത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് മലയാള നോവൽ സാഹിത്യം ശൈശവ ദശയിൽ ആയിരുന്നു. പ്രധാനമായും രണ്ടു തരം നോവലുകളാണ് അന്ന് ഉണ്ടായിരുന്നത്.’ സാമൂഹിക നോവലുകൾ ‘(ഇന്ദുലേഖയെപ്പോലുള്ള സാമൂഹിക പരിഷ്കരണം ലക്ഷ്യം വെച്ചുള്ള കൃതികൾ ,’ വിവർത്തന നോവലുകൾ ‘ (ഇംഗ്ലീഷിൽ നിന്നും മറ്റുഭാഷകളിൽ നിന്നും മലയാളത്തിലേക്ക് എത്തിയിട്ടുള്ള കൃതികൾ ) .ഈ പ്രവണതകളിൽ നിന്ന് മാറി നടക്കാൻ സി വി തീരുമാനിച്ചു. തന്റെ നാടിന്റെ ചരിത്രത്തെ അവതരിപ്പിക്കുന്ന ഒരു സാഹിത്യ രൂപം അദ്ദേഹം ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റെ ഫലമായിരുന്നു 1891 – ൽ പുറത്തിറങ്ങിയ” മാർത്താണ്ഡവർമ്മ “. ഇംഗ്ലീഷ് എഴുത്തുകാരനായ സർ വാൾട്ടർ സ്കോട്ടിന്റെ മാതൃക പിന്തുടർന്നെങ്കിലും, തികച്ചും കേരളീയമായ പാശ്ചാത്തലത്തിൽ ചരിത്ര നോവലുകൾക്ക് അദ്ദേഹം അടിത്തറയിട്ടു. തിരുവിതാംകൂർ രാജവംശത്തിന്റെ ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം മൂന്നു നോവലുകളിലൂടെ അദ്ദേഹം അനശ്വരമാക്കി.Also read: സസ്‌പെൻസിന് വിരാമം! ‘സമ്മർ ഇൻ ബത്‌ലഹേമി’ൽ നിന്നും വെട്ടിമാറ്റിയ ആ മോഹൻലാൽ രംഗം പുറത്ത്‘മാർത്താണ്ഡവർമ്മ ‘ – ആധുനിക തിരുവിതാംകൂറിന്റെ ശില്പി മാർത്താണ്ഡവർമയും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ കഥയാണ് , ‘ധർമ്മരാജ’-കാർത്തിക തിരുനാൾ രാമവർമയുടെ ഭരണകാലം , രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനകളും രാജ്യസ്നേഹവും പ്രമേയം .’രാമരാജ ബഹദൂർ’-ടിപ്പുസുൽത്താന്റെ പടയോട്ടവും രാജാകേശവദാസന്റെ നയതന്ത്രവും ആണ് പ്രമേയം . ചരിത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സി.വി. അദ്ദേഹം രചിച്ച ഏക സാമൂഹിക നോവലാണ് ‘പ്രേമാമൃതം’. സാമൂഹിക നോവലുകളിലും തന്റേതായ മുദ്ര പതിപ്പിക്കാൻ സി.വി.ക്ക് കഴിഞ്ഞു എന്നതിന് തെളിവാണ് ഈ കൃതി. മലയാളത്തിലെ ‘പ്രഹസന ‘ സാഹിത്യ ശാഖയുടെ തുടക്കകാരനായിരുന്നു അദ്ദേഹം. നാടകവേദിയെയും അഭിനയത്തേയും അദ്ദേഹം ഏറെ സ്നേഹിച്ചു‌. ചന്ദ്രമുഖീവിലാസം, മത്തവിലാസം ,കുറുപ്പില്ലാക്കളരി),തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ,ഡോക്ടർക്കു കിട്ടിയ മിച്ചം,പണ്ടത്തെ പാച്ചൻ ,കൈമളശ്ശൻറെ കടശ്ശിക്കളി ,ചെറതേൻ കൊളംബസ്, പാപിചെല്ലണടം പാതാളം, കുറുപ്പിൻറെ തിരിപ്പ്, ബട്ട്ലർ പപ്പൻ. ദൃഷ്ടദംഷ്ട്രം (നോവൽ) ,പ്രേമാരിഷ്ടം(ആത്മകഥ) എന്നിവ അപൂർണ കൃതികൾ ആണ്.Also read: അമ്മമനസിലെ കനൽ: മാതൃത്വത്തിലെ ഇരുൾവശങ്ങളും കേരളത്തെ നടുക്കുന്ന’നിശബ്ദ കൊലയാളിയും’സംസ്‌കൃത പദങ്ങൾ നിറഞ്ഞതും പ്രൗഢവുമായ ഭാഷാശൈലിയാണ് സി.വി.യുടേത്. യുദ്ധവർണനകളും അന്തഃപുര രഹസ്യങ്ങളും വിവരിക്കുമ്പോൾ അദ്ദേഹം പുലർത്തുന്ന നാടകീയത വായനക്കാരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. സുഭദ്ര ,അനന്തപത്മനാഭൻ ,പെരിഞ്ചക്കോടൻ എന്നിങ്ങനെമലയാളത്തിലെ എക്കാലത്തെയും വലിയ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. മലയാള സാഹിത്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ഈ മഹാപ്രതിഭ 1922 മാർച്ച് 21 -ന് അന്തരിച്ചു. അദ്ദേഹം വിടവാങ്ങിയെങ്കിലും ,ചരിത്രത്തിന്റെ താളുകളിലൂടെയും സാഹിത്യ ലോകത്തേക്ക് അനശ്വര കഥാപാത്രങ്ങളിലൂടെയും സി.വി. ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു .The post കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള appeared first on Kairali News | Kairali News Live.