സെലിബ്രിറ്റികളുടെ വാഹനങ്ങൾ റോഡിലൂടെ പാഞ്ഞുപോകുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അവയുടെ തിളക്കമുള്ള നിറമോ ബ്രാൻഡോ മാത്രമല്ല, ആ വണ്ടിയുടെ നമ്പറുകൾ കൂടിയാണ്. മമ്മൂട്ടിയുടെ കാറുകൾക്ക് എന്നും 369 എന്ന നമ്പറുണ്ടാകും, ഷാരൂഖ് ഖാന് 555 നോടാണ് പ്രിയം. ജൂനിയർ എൻടിആർ ആകട്ടെ, 9999 എന്ന നമ്പറിനായി ചിലവാക്കിയത് 17 ലക്ഷം രൂപയാണ്!ഇത്തരത്തിൽ വണ്ടികൾക്ക് ‘ലക്കി നമ്പർ’ അല്ലെങ്കിൽ ‘ഫാൻസി നമ്പർ’ നൽകുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. വലിയ തുക മുടക്കാതെ തന്നെ സാധാരണക്കാർക്കും ഇത്തരം നമ്പറുകൾ സ്വന്തമാക്കാം. അത് എങ്ങനെയാണെന്ന് നോക്കാം.എന്താണ് ഫാൻസി നമ്പറുകൾ?എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുന്നതോ, കാഴ്ചയിൽ ഭംഗിയുള്ളതോ ആയ നമ്പറുകളെയാണ് ഫാൻസി നമ്പറുകൾ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്: 0001, 0007, 7777, 1234, 8055 (BOSS) തുടങ്ങിയവ. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഓരോ സംസ്ഥാനത്തെയും മോട്ടോർ വാഹന വകുപ്പാണ് (RTO) ഈ നമ്പറുകൾ ലേലം ചെയ്യുന്നത്.ALSO READ : ടോള്‍ നൽകുന്നതിൽ വീ‍ഴ്ച വരുത്തിയോ? ഇനി മുതൽ പി‍ഴ ഇരട്ടിയാകുംനിങ്ങളുടെ വാഹനത്തിന് ഫാൻസി നമ്പർ എങ്ങനെ ബുക്ക് ചെയ്യാം?ഇന്ന് മിക്കവാറും എല്ലാ നടപടികളും ഓൺലൈൻ വഴിയാണ്. വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പറിനായി അപേക്ഷിക്കാം.കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ Parivahan Sewa സന്ദർശിക്കുക. ‘Online Services’ എന്ന ടാബിൽ നിന്നും ‘Fancy Number Booking’ തിരഞ്ഞെടുക്കുക. നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിലും ഉപയോഗിച്ച് ഒരു യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക. നിങ്ങളുടെ സംസ്ഥാനവും ആർടിഒയും സെലക്ട് ചെയ്താൽ നിലവിൽ ലഭ്യമായ നമ്പറുകളുടെ ലിസ്റ്റ് കാണാം. ഓരോ നമ്പറിനും നിശ്ചിത അടിസ്ഥാന വില (Base Price) ഉണ്ടായിരിക്കും.ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുത്ത ശേഷം ലേലത്തിൽ (Auction) പങ്കെടുക്കുന്നതിനായി നിശ്ചിത രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം.The post മമ്മൂട്ടിയുടെ 369, ഷാരൂഖിന്റെ 555; നിങ്ങളുടെ വണ്ടിക്കും വേണ്ടേ ഒരു ‘സ്റ്റാർ’ നമ്പർ? ഫാൻസി നമ്പർ സ്വന്തമാക്കാൻ ഇതാ വഴികൾ! appeared first on Kairali News | Kairali News Live.