മസ്‌കത്ത്| ഒമാനില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദവും കനത്ത മഴസാധ്യതയെയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റും. പൊതു, സ്വകാര്യ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവയിലെ പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 26 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുക. ദോഫാര്‍, അല്‍ വുസ്ത എന്നിവ ഒഴികെ ഒമാനിലുടനീളമുള്ള എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും ഈ നടപടി ബാധകമാണ്. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി. ഒമാനില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് സ്ഥാപനങ്ങള്‍ നാളെ തുറക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.