സി പി എം-ബി ജെ പി ഡീല്‍ ക്വട്ടേഷന്‍; പിണറായി കേരളത്തില്‍ ബിജെപിയുടെ ക്യാപ്റ്റനായി : കെ സി വേണുഗോപാല്‍ എംപി

Wait 5 sec.

പത്തനംതിട്ട  \ സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍പില്‍ സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചുഇതുവരെ സിപിഎമ്മിന്റെ ക്യാപ്റ്റനായിരുന്ന പിണറായി ഇപ്പോള്‍ കേരളത്തില്‍ ബിജെപിയുടെ ക്യാപ്റ്റനായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ ഏറ്റവുമധികം ആക്രമിച്ചു കൊണ്ടിരുന്നത് ബിജെപിയും ആര്‍എസ്എസുമാണ് . ഇപ്പോള്‍ ആ ഉത്തരവാദിത്തം പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുകയാണ്.തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായപ്പോള്‍ പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്. ജി സുധാകരനെപ്പറ്റി പിണറായി പറഞ്ഞ ഭാഷയില്‍ പിണറായിയെപ്പറ്റി ഞങ്ങള്‍ക്കു പറയാന്‍ പറ്റില്ല. ആ ഭാഷ അദ്ദേഹത്തിനേ പരിചയമുള്ളൂ.കേരളത്തിന്റെ താല്‍പര്യങ്ങളോ പാര്‍ട്ടിയുടെ താല്‍പര്യങ്ങളോ അല്ല, സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ മാത്രമാണ് പിണറായിക്ക് മുഖ്യം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി എല്ലാ ആശയങ്ങളെയും അടിയറ വെയ്ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. അതു കൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്രയേറെ ഉരുള്‍പൊട്ടലുണ്ടാകുന്നത്.കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു . കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് വന്‍ വിജയം നേടുമെന്നും കെ സി വണുഗോപാല്‍ പറഞ്ഞു.