മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്രവർത്തകനെ വിലക്കി റാപിഡോ ഡ്രൈവർ

Wait 5 sec.

ദില്ലിയിൽ മതത്തിന്റെ പേരിൽ യാത്രക്കാരനെ വാഹനത്തിൽ കയറാൻ അനുവദിക്കാതിരുന്ന റാപിഡോ ഡ്രൈവറിനെതിരെ വിമർശനം ശക്തമാകുന്നു. ബുക്കിങ് സ്വീകരിച്ചിട്ടും യാത്രക്കാരൻ മുസ്ലീം ആണെന്ന് അറിഞ്ഞതോടെയാണ് ഡ്രൈവർ യാത്ര നിഷേധിച്ചത്. ദില്ലിയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവർത്തകനായ എ സൈൻ എന്നയാളിനെയാണ് വാഹനത്തിൽ കയറാൻ അനുവദിക്കാതിരുന്നത്.‌“മുസ്ലീങ്ങൾക്ക് എന്റെ വാഹനത്തിൽ പ്രവേശനമില്ല” എന്നാണ് ഡ്രൈവറായ സുഭാഷ് റാവത്ത് പറഞ്ഞത്. “എന്റെ വണ്ടി, എന്റെ ഇഷ്ടം, ഇത് നിങ്ങളുടെ പിതാവിന്റെ വാഹനമല്ലല്ലോ” എന്നും ഡ്രൈവർ ചോദിച്ചതായും റിപ്പോർട്ടുണ്ട്.Also read : കർണ്ണാടക ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിൽ സീറ്റിന് കോഴ? സീറ്റ് ഉറപ്പിക്കാൻ10 കോടി കേരള തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയെന്ന് ആക്ഷേപംതനിക്ക് നേരിട്ട അനുഭവം സംബന്ധിച്ച് സൈൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഓഡിയോ ക്ലിപ്പും ഉൾപ്പെടുത്തിയ പോസ്റ്റ് വൈറലായതോടെ ഡ്രൈവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ഇത്തരം മതവിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു.മാർച്ച് 21-നായിരുന്നു സംഭവം. വിവാദം ശക്തമായതോടെ റാപിഡോ കമ്പനി പത്രപ്രവർത്തകനോട് ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുന്നതായും അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.“യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. എല്ലാ ഉപഭോക്താക്കൾക്കും മാന്യവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” എന്നതാണ് കമ്പനിയുടെ പ്രതികരണം.The post മതം നോക്കിയേ യാത്രക്കാരെ കയറ്റു; ദില്ലിയിൽ മലയാളി മാധ്യമപ്രവർത്തകനെ വിലക്കി റാപിഡോ ഡ്രൈവർ appeared first on Kairali News | Kairali News Live.