‘എനിക്കയാളെ തിരിച്ചടിക്കാൻ കഴിയില്ലല്ലോ… മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കാൻ പാടില്ല’; മണിയൻപിള്ള രാജു അനുഭവങ്ങളേയും അസുഖത്തേയും പറ്റി

Wait 5 sec.

മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് മണിയൻപിള്ള രാജു. തൻ്റെ അഭിനയത്തിലൂടേയും നിർമിച്ച സിനിമകളിലൂടേയും അദ്ദേഹം സിനിമാ മേഖലയിലും ആസ്വാദക ഹൃദയങ്ങളിലും ഇടം പിടിച്ചു. എന്നാൽ തൻ്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റിയും അതിനെ മറ്റുള്ളവർ സമീപിക്കുന്നതിനെപ്പറ്റിയും ഇപ്പോൾ തുറന്ന പറഞ്ഞിരിക്കുകയാണ് മണിയൻപിള്ള രാജു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം ഇത് തുറന്ന് പറഞ്ഞത്.മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കരുത് ഞാൻ പറഞ്ഞ ഒരു തമാശ മറ്റാരെയെങ്കിലും വിഷമിപ്പിച്ചാൽ അതെനിക്ക് വലിയ ബുദ്ധിമുട്ടാണ്. ആളുകളെ പെരുമാറ്റത്തെപ്പറ്റിയാണ് മണിയൻപിള്ള പറഞ്ഞിരിക്കുന്നത്. താൻ ചികിത്സയും സർജറിയുമൊക്കെ കഴിഞ്ഞിരിക്കുമ്പോൾ കാണാൻ വരുന്നയാൾ വല്ലാതെ ക്ഷീണിച്ച് പോയെന്ന് പറയുമ്പോൾ അത് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. മറിച്ച് രാജു ബെറ്റർ ആയിട്ടുണ്ടെന്ന് പറയുകയാണെങ്കിൽ അത് വലിയ മാറ്റങ്ങളുണ്ടാക്കും.Also read: ‘സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം; വാനോളം പുകഴ്ത്തി ശിവകാർത്തികേയൻഒരു കല്യാണ വേദിയിൽ വച്ച് തനിക്കുണ്ടായ അനുഭവവും അദ്ദേഹം പങ്കു വയ്ക്കുന്നു. പുറത്ത് വന്നടിച്ചുകൊണ്ട് എങ്ങനെ ഈ തടികുറച്ചെന്ന് ചോദിച്ചു അതിന് മറുപടിയായി മണിയൻപിള്ള രാജു പറഞ്ഞത് ക്യാൻസർ വരാൻ പ്രാർഥിച്ചാൽ മതിയെന്നാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. എന്റെ പുറത്തടിച്ചയാളെ എനിക്ക് തിരിച്ചടിക്കാൻ പറ്റില്ലെന്നും പക്ഷെ ആ വാക്കുകൾ അയാൾക്കേറ്റ പ്രഹരമാണെന്നും അദ്ദേഹം പറയുന്നു. നാളുകളായി കാൻസറിനോട് പൊരുതുകയാണ് താരം.The post ‘എനിക്കയാളെ തിരിച്ചടിക്കാൻ കഴിയില്ലല്ലോ… മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കാൻ പാടില്ല’; മണിയൻപിള്ള രാജു അനുഭവങ്ങളേയും അസുഖത്തേയും പറ്റി appeared first on Kairali News | Kairali News Live.