മലപ്പുറത്തെ യുവാക്കളെ രാഷ്ട്രീയത്തിലുപരി ഒരുമിപ്പിക്കാൻ ചിറക് യൂത്ത് ക്ലബുമായി യൂത്ത് ലീ​ഗ്

Wait 5 sec.

മലപ്പുറം: പുതിയ കാലത്തെ നയിക്കുന്നത് യുവാക്കളാണെന്നും ഓരോ സെക്കന്റിലും എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കുന്നത് യുവത്വമാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംയൂത്ത് ലീഗ് ചിറക് യൂത്ത് ക്ലബ്ബിന്റെ ലോഞ്ചിംഗ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഇത് നന്മയിലേക്ക് വഴിതിരിച്ചുവിട്ടാല്‍ നാട്ടില്‍ വിപ്ലം ഉ്ണ്ടാകും. കക്ഷി രാഷ്ട്രീയ ലിംഗ വര്‍ണ വ്യത്യസമില്ലാതെ എല്ലാവര്‍ക്കും ചേര്‍ന്നിരിക്കാവുന്ന ചിറക് യൂത്ത് ക്ലബ്ബുകള്‍ പുതിയ കാലത്തിന്റെ അടയാളങ്ങളാവണം. പുതിയ കാലത്തിന്റെ തിന്മകളെ പ്രതിരോധിക്കാന്‍ യൂത്ത് ക്ലബ്ബിനാകും. യുവതലമുറയെ പ്രോത്സാഹിപ്പിക്കാനും കലാ കായിര രംഗത്തെ വളര്‍ച്ചക്കും പിന്തുണയേകാനാകും. ഇത് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.നാടിനെ ചലിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും യുവാക്കളാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പുതിയ കാലത്ത് യുവത എല്ലായിടങ്ങൡലും ഡ്രൈവിംഗ് സീറ്റിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ശുഭസൂചനയാണ്. നമ്മുടെ രാജ്യത്തെ സമ്പന്നമായ മാനവവിഭശേഷി, യുവ ജനസംഖ്യ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണം. യൂറോപ്യരും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ നമ്മുക്ക് പിന്നിലാണ്. യുവാക്കള്‍ അധികരിക്കുന്നത് ഭയന്ന് പല രാജ്യങ്ങളിലും പല നിയമങ്ങളും വരുന്നുണ്ട്. യുവാക്കള്‍ മുന്നിട്ടിറങ്ങിയ ഭരണ സംവിധാനത്തെ വരെ അ്ട്ടിമറിക്കുന്നത് ഇന്ന് പുതുമയുള്ള കാഴ്ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.ചിറക് യൂത്ത് ക്ലബ് ചെയര്‍മാന്‍ അനസ് എടതൊടിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് സ്വാഗതവും, ട്രെഷറര്‍ ബാവ വിസപ്പടി നന്ദിയും പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ,പി ഉബൈദുള്ള എം.എല്‍.എ, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, ചിറക് യൂത്ത് ക്ലബ് ബ്രാന്‍ഡ് അംബാസിഡര്‍ ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍,വൈസ് ചെയര്‍മാന്‍ സമീര്‍ ബിന്‍സി,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫാഖി തങ്ങള്‍,സി കെ ശാക്കിര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എന്‍ കെ ഹഫ്സല്‍ റഹ്‌മാന്‍,കുരിക്കള്‍ മുനീര്‍ ,ഐ പി എ ജലീല്‍ ,സലാം ആതവനാട്,കെ എം അലി ,സി അസീസ് ,കെസി ശിഹാബ് പുറങ്,യൂസുഫ് വല്ലാഞ്ചിറ,നിസാജ് എടപ്പറ്റ ചിറക് യൂത്ത് ക്ലബ് ജില്ലാ സമിതി അംഗങ്ങളായ കെ പി മുഹമ്മദ് അഷ്റഫ് , എസ് എം എസ് സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. ചിറക് ജില്ലാ കണ്‍വീനര്‍ ശരീഫ് വടക്കയില്‍ പദ്ധതി വിശദീകരിച്ചു.ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക യാത്രചിറക് യൂത്ത് ക്ലബ്ബ് ഗ്രാന്റ് ലോഞ്ചിംഗിന്റെ ഭാഗമായി നഗരത്തില്‍ സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചു. കലക്ടര്‍ ബംഗ്ലാവ് പരിസരത്തുനിന്നും ആരംഭിച്ച യാത്ര ടൗണ്‍ഹാളില്‍ സമാപിച്ചു. വര്‍ണാഭമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇസ്രായേല്‍ ക്രൂരതയില്‍ പിടയുന്ന രാജ്യത്തെ ജനതയെ ചേര്‍ത്തുപിടിച്ച് കാഫിയ ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ യാത്രയില്‍ അണിനിരന്നത്. ഫാസിസത്തിനെതിരെയുള്ള മുദ്രാവാക്ക്യ്ങ്ങളും ഫലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ചുള്ള പ്ലക്കാര്‍ഡുകളും യാത്രയില്‍ ഉയര്‍ന്നു.മാറ്റത്തിനൊപ്പം ചേരാം; യൂത്ത് ക്ലബ്ബില്‍ അംഗമാകാം:അനസ് എടത്തൊടികനാട്ടിലെ എല്ലാ തിന്മയേയും പ്രതിരോധിക്കുന്ന നന്മയെ വളര്‍ത്തുന്ന വലിയൊരു കൂട്ടായ്മയാണ് ചിറക് യൂത്ത്ു ക്ല്ബ്ബുകളെന്ന് ക്ലബ്ബ് ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടിക പറഞ്ഞു. നാട്ടില്‍ വലിയ വിപ്ലവമാകാന്‍ പോകുന്ന ക്ലബ്ബിന്റെ ഭാഗമാകാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്.വലിയ ആശയും; വലിയ മുന്നേറ്റം: കെ.ടി ഇര്‍ഫാന്‍ഇത് വലിയൊരു ആശയവമാണ്. വലിയ മുന്നേറ്റമാണ്. നാട്ടിലെ കലാ കായിക രംഗത്തെ വികസനത്തിനും വളര്‍ച്ചക്കമുളള വലിയ ചുവടുവെപ്പുകളാണ്. വളര്‍ന്നുവരുന്ന കലാ കായിക താരങ്ങള്‍ക്ക് വലിയ കൈത്താങ്ങാണ്. ലഹരിയടക്കമുളള സാമൂഹ്യ വിപത്തിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്നും ബ്രാന്‍ഡ് അംബാസിഡര്‍ ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍ പറഞ്ഞു.സംഗീതം പോലെ ഒഴുകട്ടെ ചിറക് യൂത്ത ക്ലബ്ബ്നാടിന്റെ നന്മക്കായി ചിറകടിച്ചുയരുന്ന ചിറക് യൂത്ത് ക്ലബ് സംഗീതം പോലെ ആസ്വാദകരിലേക്ക് പറന്നൊഴുകട്ടെയെന്ന് ക്ലബ്ബ് വൈസ് ചെയര്‍മാനും പ്രശ്‌സത സൂഫി ഗായകന്‍ സമീര്‍ ബിന്‍സി. ഇതിനെ ജനം ഏറ്റെടുക്കും. ഇതില്‍ വലിയ നന്മയുണ്ട്. നാടിനെ സംരക്ഷിക്കാനുള്ള കരുത്തുണ്ട്. അദ്ദേഹം പറഞ്ഞു.ചിറക് മലപ്പുറത്തെ കായിക രംഗത്തെ മാറ്റി മറിക്കുംചിറക് യൂത്ത് ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ വലുതാണെന്നും കലാകായിക രംഗത്ത് ഇത് മലപ്പുറത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍. ചിറക് വെറുമൊരു ക്ലബ്ബ് മാത്രമല്ല. അതിന്റെ പ്രവര്‍ത്തന പരിധി വലുതാണ്. വളര്‍ന്നു വരുന്ന താരങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് ഉയര്‍ന്നുപോകാനുള്ള സാഹചര്യം അടിത്തട്ടില്‍ നിന്നു തന്നെ കണ്ടെത്തുക എന്ന ദൗത്യം കൂടി ചിറകിനുണ്ട്. ക്ലബ്ബ് പ്രവര്‍ത്തനം വാര്‍ഡ് തലങ്ങളില്‍ കൂടൂതല്‍ ശക്തിപ്പെടുത്തേണ്ടത്. അതിലൂടെ വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാനാകും.