വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് കമ്മിഷൻ പറ്റാനെന്ന് കെ ടി ജലീൽ. ഇത്രയും തുക ഒരു വർഷം ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ പലിശ എന്തു ചെയ്തെന്നു വ്യക്തമാക്കണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനു തന്നെ മുസ്ലിം ലീഗിനെ വിശ്വാസമില്ലെന്നും കെ ടി ജലീൽ പറഞ്ഞു.ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് വാങ്ങിയത് തോട്ടഭൂമിയാണ്. അല്ലെന്നായിരുന്നു വാദം. ഇപ്പോൾ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി തന്നെ നോട്ടീസ് നൽകിയിരിക്കുകയാണ്.Also read: പ്രായം കൂടുമ്പോൾ പ്രൗഢിയും കൂടും; പഴയകാല ക്ലോക്കും ക്യാമറയും ഒക്കെ ഉണ്ടെങ്കിൽ പൊടിതട്ടി എടുത്തോളൂ, ബിനാലെയിൽ പ്രദർശിപ്പിക്കാം40 കോടി രൂപയോളമാണ് മുസ്ലിംലീഗ് പിരിച്ചത്. ഈ തുക ഒരു വർഷം ബാങ്കിൽ നിഷേപിച്ചു. ഇതിൻ്റെ പലിശ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കെ ടി ജലീൽ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കളും അനുയായികളുമാണ് തോട്ടം ഭൂമി വിറ്റതെന്നും കമ്മിഷൻ തട്ടലായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നും കെ ടി ജലീൽ പറഞ്ഞു.KT Jaleel says Muslim League bought land for Wayanad disaster victims to get commissionThe post വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് കമ്മിഷൻ പറ്റാനെന്ന് കെ ടി ജലീൽ appeared first on Kairali News | Kairali News Live.