കാരശേരി പഞ്ചായത്തിൽ ഒരു വാർഡിലെ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന് പരാതി

Wait 5 sec.

 കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍ പട്ടികയില്‍ ഒരു വാര്‍ഡിലെ നൂറിലധികം പേര്‍ പുറത്തായതായി പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ 13ാം വാര്‍ഡായ നെല്ലിക്കാപറമ്പിലാണ് സംഭവം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ഹിയറിങ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുകയും ചെയ്ത 116 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്.എല്‍ഡിഎഫ്, യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്നും കാരണം വ്യക്തമല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പരാതിയുമായി പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ അത് ശരിയാകും എന്ന മറുപടിയാണ് ലഭിച്ചതെന്ന് അപേക്ഷകര്‍ പറഞ്ഞു. വാര്‍ഡ് വിഭജനത്തിന് ശേഷം 12ാം വാര്‍ഡ് ആയിരുന്ന നെല്ലിക്കാപറമ്പ് 13 ആയി മാറിയിരുന്നു. എവിടെയാണ് പ്രശ്‌നം സംഭവിച്ചതെന്ന് കണ്ടെത്തി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അപേക്ഷകര്‍ പറഞ്ഞു.