പഴയതെങ്കിലും നമുക്ക് നൊസ്റ്റാൾജിക് ഫീൽ തരുന്ന നിരവധി ഉപകരണങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകും. അതൊക്കെ ബാക്കിയുള്ളവർക്ക് കൂടി ആസ്വദിക്കാൻ ഒരു അവസരമൊരുങ്ങുകയാണ്. കൊച്ചി മുസിരിസ് ബിനാലേയിലാണ് പ‍ഴയ ക്ലോക്ക്, ഫോൺ, ക്യാമറ, റേ‍ഡിയോ, ടിവി, കസേര, സൈക്കിൾ, പ‍ഴയ കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ഇസ്തിരിപ്പെട്ടി, കണ്ണാടി, ചെരുപ്പ്, വിളക്ക്, ഗൃഹോപകരണങ്ങൾ – ഇങ്ങനെ പഴമ തുളുമ്പുന്ന വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുങ്ങുന്നത്.മുസിരിസ് ബിനാലെയിൽ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആശയത്തിന്‍റെ ഭാഗമാണ് ഈ പ‍ഴമയുടെ പെരുമ വിളിച്ചോതുന്ന പ്രദർശനം. മുസിരിസ് ബിനാലെയിൽ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആശയത്തിന്‍റെ ഭാഗമാണ് ഈ പ‍ഴമയുടെ പെരുമ വിളിച്ചോതുന്ന പ്രദർശനം. ALSO READ; ഇടുക്കിയിൽ സ്വാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നുചെറിയ കേടുപാടുള്ള വസ്തുക്കളാണെങ്കില്‍ പോലും ചെറിയ തോതില്‍ സൗജന്യമായി അവ നന്നാക്കി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതിനു ശേഷം തിരികെ നല്‍കും. ബിനാലെയിൽ പ്രദർശനത്തിന് ഉപകരണങ്ങളോ വസ്തുക്കളോ കൈമാറാൻ താത്പ്പര്യമുളളവര്‍ക്ക് 7511151906 എന്ന നമ്പരിൽ ബന്ധപ്പെടാം. ഡിസംബര്‍ 12 മുതൽ ആരംഭിക്കുന്ന ബിനാലേ ക്യൂറേറ്റ് ചെയ്യുന്നത് പ്രമുഖ കലാകാരനായ നിഖില്‍ ചോപ്രയാണ്. 10 ദിവസമാണ് പ്രദർശനം നീളുക. ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.The post പ്രായം കൂടുമ്പോൾ പ്രൗഢിയും കൂടും; പഴയകാല ക്ലോക്കും ക്യാമറയും ഒക്കെ ഉണ്ടെങ്കിൽ പൊടിതട്ടി എടുത്തോളൂ, ബിനാലെയിൽ പ്രദർശിപ്പിക്കാം appeared first on Kairali News | Kairali News Live.