സിപിഐ 25-ാം പാർട്ടി കോൺഗ്രസിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു പ്രതിനിധികൾ. ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ അഭിനന്ദിച്ചു.കേരളത്തിൽ നടപ്പിലാക്കുന്ന വികസന–ക്ഷേമ പ്രവർത്തനങ്ങളെ മാതൃകയാക്കണമെന്നും പൊതുചർച്ചയ്ക്കിടെ സിപിഐ പാർടി കോൺഗ്രസിൽ നിർദേശമുയർന്നു. അതിദരിദ്ര നിർമാർജന സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പ്രതിനിധികൾ അഭിനന്ദിച്ചു. ഓണക്കാലത്തുൾപ്പെടെ മികച്ച രീതിയിൽ പ്രവർത്തിച്ച സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ പുതുച്ചേരിയിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.Also read: കര്‍ണാടകയില്‍ ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ലോറിക്ക് തീയിട്ടു; ആറ് പേര്‍ക്കെതിരെ കേസ്അതേസമയം, ജി എസ് ടി പരിഷ്കരണത്തിലൂടെ മോദി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സിപിഐ പാർട്ടി കോൺഗ്രസ്. കഴിഞ്ഞ 8 വർഷത്തിൽ 20 ലക്ഷം കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൊള്ളയടിച്ചതെന്ന് വിമർശനം. പ്രകൃതി ദുരന്തങ്ങളിൽ കഴിഞ്ഞ 10 വർഷം മോദി സർക്കാർ എന്തു ചെയ്തതെന്ന ധവള പത്രം ഇറക്കണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും സ്വയം ശക്തിപ്പെടണമെന്ന നിർദേശവും പാർട്ടി കോൺഗ്രസിൽ ഉയർന്നു വന്നിട്ടുണ്ട്.The post സിപിഐ 25-ാം പാർട്ടി കോൺഗ്രസിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു പ്രതിനിധികൾ appeared first on Kairali News | Kairali News Live.