തെരുവ് നായ കുറുകെ ചാടി; പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Wait 5 sec.

തിരുവനന്തപുരം |  തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു.കടയ്ക്കാവൂരിലാണ് സംഭവം. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍- പ്രഭന്ധ്യ ദമ്പതികളുടെ മകള്‍ സഖി (പൂമ്പാറ്റ- 11) ആണ് മരിച്ചത്്. കടയ്ക്കാവൂര്‍ എസ് എസ് പി ബി എച്ച് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.ചൈാവ്വാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു അപകടം. സ്‌കൂളിലെ പി ടി എ മീറ്റിങ് കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങിവരവേ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് നായ കുറുകേചാടുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പിതാവ് ജോണ്‍പോള്‍ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.അമ്മ പ്രഭന്ധ്യയ്ക്ക് നട്ടെല്ലിനും യാത്രക്കാരിയായ മാമ്പള്ളി സ്വദേശിനിക്ക് തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി