‘അനിമൽ’ സിനിമയിലെ ശബ്ദ മിശ്രണത്തിന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി എം ആർ രാജകൃഷ്ണൻ

Wait 5 sec.

‘അനിമൽ’ സിനിമയിലെ ശബ്ദ മികവിന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി എം ആർ രാജകൃഷ്ണൻ. 71ആമത് നാഷണൽ ഫിലിം അവാർഡ് ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അവാർഡ് കൈമാറി. അനിമലിൽ റീ-റെക്കോർഡിംഗ് മിക്‌സറായി മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അദ്ദേഹം ജൂറിയുടെ പ്രത്യേക പരാമർശം നേടിയത്.ഓഡിയോഗ്രാഫി, ശബ്ദമിശ്രണം, സൗണ്ട് ഡിസൈനിംഗ്, സംഗീത സംവിധാനം തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ശ്രദ്ദേയമായ സംഭാവനകൾ എം ആർ രാജകൃഷ്ണൻ നൽകിയിട്ടുണ്ട്. മലയാളത്തിന്റെ ഇതിഹാസ സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ മകൻ കൂടിയായ എം ആർ രാജകൃഷ്ണൻ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിൽ ഇതിനോടകം പ്രവർത്തിച്ചുകഴിഞ്ഞു.ALSO READ: ദേശീയ പുരസ്‌കാരം; ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി നടൻ മോഹൻലാൽകാന്താര, ജിഗര്‍തണ്ട, എമ്പുരാന്‍, വിക്രം വേദ, രംഗസ്ഥലം, ടേക്ക് ഓഫ്, കാഞ്ചിവരം, കാക്കമുട്ടൈ, ബാംഗ്ലൂര്‍ ഡേയ്‌സ്, പുഷ്പ- 2, ആനിമല്‍, എ.ആര്‍.എം, ഭ്രമയുഗം, പാര്‍ക്കിംഗ്, കബീര്‍ സിംഗ്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി എണ്ണമറ്റ വിജയചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.രാജകൃഷ്ണന്റെ രണ്ടാമത്തെ ദേശീയ അംഗീകാരമാണിത്. ആദ്യത്തേത് രംഗസ്ഥലം എന്ന തെലുങ്ക് സിനിമയിലെ മിക്‌സിംഗിനായിരുന്നു. ഉറുമി, മഞ്ചാടിക്കുരു, ചാപ്പാകുരിശ്, ചാര്‍ളി എന്ന സിനിമകളിലെ ശബ്ദസംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.The post ‘അനിമൽ’ സിനിമയിലെ ശബ്ദ മിശ്രണത്തിന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി എം ആർ രാജകൃഷ്ണൻ appeared first on Kairali News | Kairali News Live.