എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം; സുകുമാരൻ നായരെ നേരിൽ കാണുമെന്ന് അടൂർ പ്രകാശ്

Wait 5 sec.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ളപെടാപ്പാടിലാണ് കോൺഗ്രസ്. സാധാരണ ഗതിയിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ സുകുമാരൻ നായർക്കെതിരെ ഒരു വാക്കുപോലും എതിർത്ത് സംസാരിച്ചില്ല എന്നുമാത്രമല്ല അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള കടുത്ത ശ്രമമാണ് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം.ALSO READ: ദേവസ്വം പ്രസിഡന്റിനെ കാണാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവിന്റെ നടപടി: ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ രമേശ് ചെന്നിത്തലസുകുമാരൻ നായർ കോൺഗ്രസിനെ വിമർശിച്ചത് തങ്ങൾക്ക് തിരിച്ചടി അല്ല എന്നും സുകുമാരൻ നായരെ നേരിൽ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിനോട് സുകുമാരൻ നായർക്ക് അനുഭാവം ഉള്ളതായി തോന്നുന്നില്ല എന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ഉയർത്തിയതിന് പിന്നിൽ ആരാണ് എന്ന് അറിയില്ല എന്നുമാണ് അടൂർ പ്രകാശ് പറഞ്ഞത്.സുകുമാരൻ നായർ ഇടതുപക്ഷവുമായി അടുക്കുമോ എന്ന ആശങ്ക വലിയ രീതിയിൽ കോൺഗ്രസിനെ പിടിമുറുക്കിയിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഇത്തരം അനുനയ നീക്കവുമായി കോൺഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്.The post എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം; സുകുമാരൻ നായരെ നേരിൽ കാണുമെന്ന് അടൂർ പ്രകാശ് appeared first on Kairali News | Kairali News Live.