സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശൃംഖലയിലേക്ക് ഒരു സ്കൂൾ കൂടി; തോന്നയ്ക്കലിൽ പെൺകുട്ടികൾക്കായി ഇംഗ്ലീഷ് മീഡിയം എം ആർ എസ് ആരംഭിക്കുന്നു

Wait 5 sec.

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശൃംഖലയിലേക്ക് ഒരു സ്കൂൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കലിൽ പെൺകുട്ടികൾക്കായി ഇംഗ്ലീഷ് മീഡിയം എം ആർ എസ് ആണ് തുടങ്ങുന്നത്. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഇതോടെ പട്ടിക വിഭാഗ വികസന വകുപ്പുകൾ നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം 34 ആയി. പ്ലസ് ടു വരെ എല്ലാ സൗകര്യങ്ങളോടും കൂടെ വിദ്യാർത്ഥികൾക്ക് എം ആർ എസിൽ പഠിക്കാനാകും. നിലവിൽ പട്ടികജാതി വികസന വകുപ്പിനു 11 വും പട്ടികവർഗ വികസന വകുപ്പിന് 22 വും എം ആർഎസുകളുണ്ട്.ALSO READ: ‘തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നദാതാവാണ് ശബരിമല, വരുമാനം 600 കോടിയോളം’; കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം പ്രസിഡന്റ്‌ പി എസ് പ്രശാന്ത്35 വിദ്യാർത്ഥികൾക്കാണ് ഈ വർഷം തോന്നയ്ക്കലിൽ പ്രവേശനം. ഇവിടേക്കുള്ള അധ്യാപക- അനധ്യാപക തസ്തികകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിലാണ് തോന്നയ്ക്കൽ സ്കൂൾ. സ്മാർട്ട് ക്ലാസ്മുറികൾ, ലാംഗ്വേജ് ലാബ്, മികച്ച പഠനാന്തരീക്ഷം തുടങ്ങിയവ എംആർ എന്നുകളുടെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും സ്കൂൾ കാമ്പസിലാണ് താമസിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷയ്ക്കും പരിപാലനത്തിനും ഓരോ സ്കൂളുകളിലും പ്രത്യേക പദ്ധതികൾ നടപ്പാക്കി വരുന്നു.The post സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശൃംഖലയിലേക്ക് ഒരു സ്കൂൾ കൂടി; തോന്നയ്ക്കലിൽ പെൺകുട്ടികൾക്കായി ഇംഗ്ലീഷ് മീഡിയം എം ആർ എസ് ആരംഭിക്കുന്നു appeared first on Kairali News | Kairali News Live.