ഏഷ്യാ കപ്പ് ടൂർണമെൻ്റിലെ അധിക മത്സരങ്ങളിലും വലിയ സ്കോറുകളൊന്നും പിറന്നിരുന്നില്ല. സ്ലോ പിച്ചായിരുന്നു യു എ ഇയിലെത്. പക്ഷേ, ഇന്ന് റണ്ണൊഴുകാനുള്ള സാധ്യതയുണ്ട്. സൂപ്പര്‍ 4-ല്‍ ഇന്ത്യ- ശ്രീലങ്ക മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ ഫൈനല്‍. ആ മത്സരം ഉയര്‍ന്ന സ്കോറുള്ള മത്സരമായിരുന്നു. വിജയിയെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. അതേസമയം, ഇന്ത്യയിയിൽ പല സിനിമാ തിയേറ്ററുകളിലും ബിഗ് സ്ക്രീനുകളില്‍ ഫൈനൽ പ്രദർശിപ്പിക്കുന്നുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാക് ഫൈനല്‍. ഇന്ന് രാത്രി എട്ടിന് ദുബായിലാണ് മത്സരം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെത് മികച്ച പ്രകടനമാണ്. 2024 മുതല്‍ ടീം 37 ടി20 മത്സരങ്ങള്‍ കളിച്ചു. Read Also: വിമൻസ് പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻഅതില്‍ 34 എണ്ണത്തിലും വിജയിച്ചു. മൂന്ന് വിജയങ്ങള്‍ സൂപ്പര്‍ ഓവറിലായിരുന്നു. 14 ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.The post ഏഷ്യാ കപ്പിലെ റണ് പിശുക്ക് ഇന്നുണ്ടാകില്ല; ഫൈനലില് റണ്ണൊഴുകും, പിച്ചിന്റെ ചിത്രങ്ങള് പുറത്ത് appeared first on Kairali News | Kairali News Live.