സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടികളിൽ ഒരാളാണ് മഹിമ നമ്പ്യാർ. മലയാളത്തിലും തമിഴിലും ഒക്കെ നടി അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് നടി ചെയ്തിട്ടുള്ളത് എങ്കിലും ആരാധകർ ഏറെയാണ് നടിക്ക്.കഴിഞ്ഞ ദിവസം നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു സ്റ്റോറി ഏറെ ചർച്ചയായിരിക്കുകയാണ്. കുറെ കാലങ്ങളായി ഒന്നിലധികം അക്കൗണ്ടുകൾ ഉള്ള ഒരാൾ തന്റെ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപകരമായ രീതിയിൽ കമന്റുകൾ പങ്കുവെയ്ക്കുന്നുണ്ട്. ഏറെ കാലമായി ഈ പ്രവൃത്തി തുടർന്ന് വരികയാണ്. അയാളുടെ യൂട്യൂബ് ചാനലിലും തനിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നുണ്ട്.Also read: ‘അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത് ഭാഗ്യം’; ദൃശ്യം 3 സെറ്റിൽ നിന്നും മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി മീനതാൻ കുറെ കാലമായി ക്ഷമിക്കുന്നു. എന്നാൽ ഇനി അത് തുടരാൻ ആകില്ല എന്നാണ് നടി പങ്കുവെച്ചിരിക്കുന്നത്. “ആവർത്തിച്ചുള്ള അപകീർത്തിപ്പെടുത്തലും അനാദരവുള്ള അഭിപ്രായങ്ങളും സ്വീകാര്യമല്ല.” ഉപയോക്താവും യൂട്യൂബ് ചാനലും ഈ പ്രവർത്തി തുടരുകയാണെങ്കിൽ തനിക്ക് നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നടി സ്റ്റോറിൽ പങ്കുവെയ്ക്കുണ്ട്.The post ‘ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പ്’; ഓൺലൈൻ അപകീർത്തിപ്പെടുത്തലിനെതിരെ മഹിമ നമ്പ്യാർ appeared first on Kairali News | Kairali News Live.