നോണ്‍ വെജ് ആഹാരം ചോദിച്ചതിന് അമ്മ മകനെ അടിച്ച് കൊന്നു. പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഞായറാഴ്ചയാണ് മാംസാഹാരം ആവശ്യപ്പെട്ടതിന് അമ്മ ചപ്പാത്തി പരത്തുന്ന റോള്‍ മക്കളെ മര്‍ദിച്ചത്.മര്‍ദനത്തെ തുടര്‍ന്ന് ഏഴ് വയസ്സുള്ള ആണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിന്മയ് ധുംഡെ എന്ന ആണ്‍കുട്ടി തന്റെ അമ്മ പല്ലവി ധുംഡെയോട് തനിക്ക് ചിക്കന്‍ വിഭവം കഴിക്കണമെന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതയായ അവര്‍ മോനെ അടിക്കുകയായിരുന്നു.Also Read : ഭൂട്ടാന്‍ വാഹനക്കടത്ത് കേസ് : ഇടനിലക്കാർക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്; മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യുംതുടര്‍ന്ന് അവര്‍ അതേ വസ്തു തടി ഉപയോഗിച്ച് പത്ത് വയസ്സുള്ള മകളെയും അടിച്ചു. മകള്‍ ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ആണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കുറ്റാരോപിതയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.The post ചിക്കന് കറി ചോദിച്ചു; 7 വയസ്സുകാരനെ ചപ്പാത്തിപ്പലക കൊണ്ട് അടിച്ച് കൊന്ന് അമ്മ, മകള് ഗുരുതരാവസ്ഥയില് ആശുപത്രിയില്; സംഭവം മഹാരാഷ്ട്രയില് appeared first on Kairali News | Kairali News Live.