പാകിസ്ഥാനെ തരിപ്പണമാക്കി ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്ര?

Wait 5 sec.

ആവേശകരമായ കലാശപ്പോരിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 147 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തിലക് വർമ്മ 53 പന്തിൽ നിന്ന് 68 റൺസും ശിവം ദുബെ 22 പന്തിൽ നിന്ന് 33 റൺസും നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ ഇന്ത്യൻ ബോളർമാർ വരച്ചവരയിൽ നിർത്തുകയായിരുന്നു. കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം പാകിസ്ഥാൻ ബാറ്റ്സ്മാൻമാരെ പവലിയനിലേക്ക് മടക്കി.2025 ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് 150,000 യുഎസ് ഡോളർ അഥവാ ഏകദേശം 1.33 കോടി രൂപയാണ്. അതേസമയം റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് 75,000 യുഎസ് ഡോളർ (ഏകദേശം 66.50 ലക്ഷം രൂപ) സമ്മാനത്തുക ലഭിച്ചു.ALSO READ: കളിച്ച് ജയിച്ച ട്രോഫി എപ്പോ കിട്ടും? ഇന്ത്യൻ ടീമിന് ലഭിക്കേണ്ട ഏഷ്യാകപ്പ് കിരീടം പാകിസ്ഥാൻകാരനായ എസിസി മേധാവി ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചു!2025 ഏഷ്യാ കപ്പിലെ ഏറ്റവും വിലയേറിയ കളിക്കാരനായി (എംവിപി) തിരഞ്ഞെടുക്കപ്പെട്ടതിന് കുൽദീപ് യാദവിന് 15,000 യുഎസ് ഡോളർ (ഏകദേശം 13.30 ലക്ഷം രൂപ) ലഭിച്ചു, അതേസമയം പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ് നേടിയതിന് അഭിഷേക് ശർമ്മയ്ക്ക് 15,000 യുഎസ് ഡോളർ (ഏകദേശം 13.30 ലക്ഷം രൂപ) ലഭിച്ചു. ഹവാൽ കമ്പനിയിൽ നിന്ന് ഒരു എസ്‌യുവിയും അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു.68 റൺസ് നേടിയ തിലക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും 5000 യുഎസ് ഡോളറിന്റെ (ഏകദേശം 4.43 ലക്ഷം രൂപ) ചെക്കും ലഭിച്ചു.ALSO READ: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം; കൈമാറേണ്ടിയിരുന്നത് പാക് മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്‌വി2025 ഏഷ്യാ കപ്പ് ചാമ്പ്യന്മാരായതിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ (എസിസി) നിന്ന് ലഭിച്ച 150,000 യുഎസ് ഡോളർ സമ്മാനത്തുകയ്ക്ക് പുറമേ, ഇന്ത്യൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 21 കോടി രൂപയും നൽകി. ഈ തുക ടീം അംഗങ്ങൾക്കും പരിശീലകർ ഉൾപ്പടെയുള്ള സപ്പോർട്ടിങ് സ്റ്റാഫിനും വീതിച്ചുനൽകും.The post പാകിസ്ഥാനെ തരിപ്പണമാക്കി ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്ര? appeared first on Kairali News | Kairali News Live.