വിവാഹം ക‍ഴിക്കാൻ സമ്മതം മൂളുന്നില്ല: പട്നയില്‍ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി

Wait 5 sec.

പട്നയില്‍ യുവതി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. പൂജ കുമാരിയാണ് മുരാരി കുമാറിനെ കൊലപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ പങ്കാളിയെ അമ്മിക്കല്ലുകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയത്.ശനിയാ‍ഴ്ച രാവിലെയാണ് സംഭവം. ഇരുവരും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുരാരി കുമാര്‍ ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നിരവധി തവണ തലക്കടിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കുറേ തവണ അടിക്കുകയുമായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൂജ മൃതദ്ഹത്തിന് സമീപമിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് കുറ്റം ഏറ്റുപറയുകയുമായിരുന്നു. പിന്നീട് പൊലീസ് പൂജയെ അറസ്റ്റ ചെയ്തു.ALSO READ: ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് വെടിവെച്ചു കൊന്നുഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൂജ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം പൂജ മകളോടൊപ്പം വാടകക്കെടുത്ത ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. 2021 മുതൽ ബെംഗളൂരുവിൽ ജോലി ചെയ്ത് വരികയായിരുന്ന മുരാരിയുമായി അടുപ്പത്തിലായിരുന്നു. മെയ് മുതൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. വിവാഹത്തിന് മുരാരി സമ്മതിക്കാത്തതില്‍ ഇരുവരും പലതവണ വഴക്കിട്ടിരുന്നു. The post വിവാഹം ക‍ഴിക്കാൻ സമ്മതം മൂളുന്നില്ല: പട്നയില്‍ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി appeared first on Kairali News | Kairali News Live.