ഗാന്ധി ജയന്തി ദിനത്തില്‍ കോഴിക്കോട് എൽ ഡി എഫ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള എം അബുള്‍ഷാവേഷ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സി പി ഐ ജില്ലാ സെക്രട്ടറി പി ഗവാസ് എന്നിവർ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ അംബാസഡര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ പരിപാടിയില്‍ സംസാരിക്കും. കേരളം മുറകെ പിടിക്കുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷത ആഗ്രഹിക്കുന്ന ന്യൂനപക്ഷങ്ങള്‍ അയപ്പ സംഗമത്തെ അനുകൂലിക്കുമെന്നും നേതാക്കൾ പറഞ്ഞു.Read Also: സംസ്ഥാനത്ത് എസ് ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി നിയമസഭNews Summary: LDF to hold Palestine solidarity conference in Kozhikode on Gandhi JayantiThe post ഗാന്ധിജയന്തി ദിനത്തില് കോഴിക്കോട് എൽ ഡി എഫ് പലസ്തീന് ഐക്യദാര്ഢ്യ സമ്മേളനം; പലസ്തീന് അംബാസഡര് പങ്കെടുക്കും appeared first on Kairali News | Kairali News Live.