ഐഎസ് റിക്രൂട്ട്മെന്റ് കേസ്: കുറ്റക്കാരായ പ്രതികൾക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച് എൻഐഎ കോടതി

Wait 5 sec.

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ കോടതി. കോയമ്പത്തൂർ സ്വദേശികളായ പ്രതികൾക്ക് കോടതി എട്ട് വർഷം കഠിനതടവ് വിധിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.പ്രതികള്‍ക്കെതിരെ ചുമത്തിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് 8 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി .പ്രതികള്‍ ജയിലിൽ കിടന്ന കാലയളവ് പരിഗണിച്ച് ശിക്ഷയിൽ ഇളവുണ്ടാകും.ALSO READ: ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് വെടിവെച്ചു കൊന്നുയുവാക്കളെ, ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പ്രതികള്‍ മൂഹമാധ്യമത്തിലൂടെ പരിശീലനം നല്‍കിയെന്നാണ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ ഐ എയുടെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ ചുമത്തിയ യു എ പി എ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.The post ഐഎസ് റിക്രൂട്ട്മെന്റ് കേസ്: കുറ്റക്കാരായ പ്രതികൾക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച് എൻഐഎ കോടതി appeared first on Kairali News | Kairali News Live.