സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ പുതിയ ത്രില്ലർ ചലച്ചിത്രമായ മിറാഷ് ഒടിടിയിലേക്ക്. തീയേറ്ററുകളില്‍ വൻവിജയമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. കൂമൻ എന്ന ജീത്തു ജോസഫിൻ്റെ ചിത്രത്തിനുശേഷമാണ് ഹിറ്റ് ജോഡികള്‍ വീണ്ടും സംവിധായകൻ്റെ മിറാഷിലൂടെ ഒന്നിച്ചത്. സെപ്റ്റംബര്‍ 19ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഒക്ടോബർ 23നാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. സോണി ലിവിനാണ് ഒടിടി അവകാശം. എന്നാല്‍ എത്ര രൂപക്കാണ് റൈറ്റ്സ് വാങ്ങിയതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നാദ് സ്റ്റുഡിയോയും ഇ4 എക്സ്പിരിമെൻ്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ സെവൻ വണ്‍ സെവൻ പ്രൊഡക്ഷൻസും ബെഡ്ടൈം സ്റ്റോറീസും സഹനിർമ്മാതാക്കളാണ്.ALSO READ: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുംചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു ശ്യാമാണ്. ചിത്രത്തിൻ്റെ റിലീസിന് ശേഷം മികച്ച പ്രതികരണം ലഭിക്കുകയും ചിലർ സിനിമയുടെ ത്രില്ലിംഗ് നറേറ്റീവിനെ പ്രശംസിക്കുകയും ചെയ്തു.The post ജീത്തു ജോസഫ് ത്രില്ലര് ‘മിറാഷ്’ ഒടിടിയിലേക്ക്: എവിടെ, എപ്പോള് കാണാം appeared first on Kairali News | Kairali News Live.