പ്രതികൂല കാലാവസ്ഥ കാരണം അടച്ചിട്ട പൊൻമുടി ഇക്കോ ടൂറിസം നാളെ മുതൽ തുറക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം അറിയിച്ചു. മനോഹരമായ ട്രെക്കിംഗ് പാതകൾ ഒളിഞ്ഞിരിക്കുന്ന പൊൻമുടി അവധിക്കാലത്തും വരാന്ത്യങ്ങളിലും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.പൊൻമുടിയിൽ നിന്ന് വരയാടുമോട്ടയിലേക്ക് ഒരു ദിവസം മു‍ഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ് ലഭ്യമാണ്. നിത്യഹരിത ഷോല വനങ്ങളിലൂടെ 1100 മീറ്റർ ഉയരുമുള്ള മല കയറുന്നതിന് ഗൈഡുകളുടെ സഹായവും ഉണ്ടാകും. മലകളുടെയും താഴ്വരകളുടെയും അതിശയകരമായ കാഴ്ചകളാണ് ട്രക്കിങ് ക‍ഴിഞ്ഞാൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.Also Read: സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശൃംഖലയിലേക്ക് ഒരു സ്കൂൾ കൂടി; തോന്നയ്ക്കലിൽ പെൺകുട്ടികൾക്കായി ഇംഗ്ലീഷ് മീഡിയം എം ആർ എസ് ആരംഭിക്കുന്നുനവംബർ – മെയ് മാസങ്ങളാണ് ട്രക്കിംഗിന് അനുയോജ്യമായ സമയം. രാവിലെ 07.30 നാണ് ട്രക്കിങ് ആരംഭിക്കുന്നത്. 12 മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിംഗിന് പങ്കെടുക്കുന്നവർക്കൊപ്പം രണ്ട് ഗൈഡുകളും ഉണ്ടാകും. പാക്കേജ് ലഭിക്കുന്നതിനായി മുൻകൂട്ടി ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാണ് പാക്കേജിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകൾ താമസിക്കുന്ന വരയാടുമൊട്ടയിലേക്കുള്ള യാത്രക്കിടയിൽ അപൂർവ്വമായിട്ടാണെങ്കിലും വരയാടുകളെയും കാണാൻ സാധിക്കും.The post അവധി ആഘോഷമാക്കാം: പൊൻമുടി ഇക്കോ ടൂറിസം നാളെ തുറക്കും appeared first on Kairali News | Kairali News Live.