ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് ജയിച്ച് ഇന്ത്യ. ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യ, പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. ടീമില്‍ മാറ്റമുണ്ട്. ഹര്‍ദിക് പാണ്ഡ്യ ആദ്യ ഇലവനില്‍ ഇല്ല എന്നതാണ് പ്രധാന മാറ്റം. സഞ്ജു സാംസണ്‍ ടീമിലുണ്ട്.ഹര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിങ് ടീമിലുണ്ട്. അര്‍ശ്ദീപ് സിങും ഹര്‍ഷിത് റാണയും ജിതേഷ് ശര്‍മയും ആദ്യ ഇലവനിലില്ല. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വയറുവേദന അനുഭവപ്പെട്ട സ്റ്റാര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ ഓപണിങ് ഇറങ്ങും. ആദ്യ ഇലവന്‍ ഇങ്ങനെ:Read Also: ശ്രീകാന്തിന്റെയും രവി ശാസ്ത്രിയുടെയും മെല്‍ബണ്‍ മാജിക്, മിയാന്‍ദാദിന്റെ ലാസ്റ്റ് ബോള്‍ സിക്സർ; ഓര്‍മകളില്‍ ഇരമ്പല്‍ തീര്‍ക്കുന്ന ഇന്ത്യ- പാക് ഫൈനലുകള്‍ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.പാകിസ്ഥാന്‍: സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയുബ്, സല്‍മാന്‍ ആഗ, ഹുസൈന്‍ തലത്, മുഹമ്മദ് ഹാരിസ്, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.The post ഏഷ്യാ കപ്പ് ഫൈനലില് ഇന്ത്യയ്ക്ക് ടോസ്; പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു, ഹര്ദിക് പാണ്ഡ്യ ഇല്ല appeared first on Kairali News | Kairali News Live.