‘വിദ്യാര്‍ഥികള്‍ക്കെതിരായ ശത്രുതാപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം’; ദില്ലി അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് എസ് എഫ് ഐ

Wait 5 sec.

ദില്ലി അംബേദ്കര്‍ സര്‍വകലാശാല അധികൃതരുടെ വിദ്യാര്‍ഥികള്‍ക്കെതിരായ ശത്രുതാപരമായ നടപടികളെ ശക്തമായി അപലപിച്ച് എസ് എഫ് ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി. വിദ്യാര്‍ഥി ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ തെളിവെന്നോണം, അംബേദ്കര്‍ സര്‍വകലാശാല എസ് എഫ് ഐയുടെ മൂന്ന് പ്രവര്‍ത്തകരെ പുറത്താക്കിയിരിക്കുകയാണ്. വിദ്യാര്‍ഥി യൂണിയൻ ട്രഷറര്‍ കൂടിയായ ശരണ്യ, ഷെഫാലി, ശുഭോജീത് എന്നിവരെയാണ് സ്ഥിരമായി പുറത്താക്കിയത്. നേരത്തേ മറ്റൊരു പ്രവര്‍ത്തക നാദിയയെയും പുറത്താക്കിയിരുന്നു. ഈ വര്‍ഷം ബിരുദം നേടിയ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരായ അജയ്, കീര്‍ത്തന എന്നിവരെ സർവകലാശാലയിൽ ഉപരിപഠനത്തിനായി വീണ്ടും പ്രവേശനം നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. എ ബി വി പി പ്രവര്‍ത്തകരുടെ റാഗിങിലും ഭീഷണിയിലും മനംനൊന്ത് ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് എസ് എഫ് ഐയുടെ നേതൃത്വത്തിൽ അലയടിച്ച പ്രതിഷേധമാണ് ഈ പ്രതികാര നടപടികൾക്ക് പിന്നിൽ. Read Also: കരൂരിലെ ദുരന്തത്തിന് കാരണം സംഘാടകരുടെ കെടുകാര്യസ്ഥത: അനുശോചനം രേഖപ്പെടുത്തി സി.പി.ഐ(എം)വിദ്യാര്‍ഥി ശബ്ദങ്ങള്‍ക്കും കാമ്പസുകളിലെ ജനാധിപത്യ അന്തരീക്ഷത്തിനും നേരെയുള്ള നഗ്‌നമായ അതിക്രമത്തിന്റെ ഉദാഹരണമാണ് ഈ നടപടികൾ. ഡല്‍ഹിയിൽ ബി ജെ പി അധികാരത്തില്‍ വന്നതിനുശേഷം ഇത് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഈ ശത്രുതാപരമായ നടപടികളിലൂടെ കാമ്പസിനുള്ളില്‍ എസ് എഫ് ഐയെയും വിദ്യാര്‍ഥി സമൂഹത്തെയും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ബി ജെ പി- ആര്‍ എസ് എസ് പിന്തുണയുള്ള എ യു ഡി അധികൃതരെ ഓര്‍മിപ്പിക്കുന്നുവെന്നും പ്രസിഡൻ്റ് ആദര്‍ശ് എം സജിയും ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യയയും പ്രസ്താവനയിൽ പറഞ്ഞു.The post ‘വിദ്യാര്‍ഥികള്‍ക്കെതിരായ ശത്രുതാപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം’; ദില്ലി അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് എസ് എഫ് ഐ appeared first on Kairali News | Kairali News Live.