സ്ഥിരതയാര്‍ന്ന ഇന്നിങ്സുമായി തുടങ്ങിയ പാകിസ്ഥാന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും കുൽദീപ് യാദവും ഇരട്ട വിക്കറ്റുകൾ നേടി. അര്‍ധ സെഞ്ചുറി നേടിയ ഓപണര്‍ സാഹിബ്സാദ ഫര്‍ഹാനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് വരുണ്‍ ചക്രവര്‍ത്തിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.അധികം വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ സയിം അയൂബിനെ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് രണ്ടാം വിക്കറ്റ് വീഴ്ത്തി. പിന്നീട്, അക്സര്‍ പട്ടേലിന്റെ ബോളില്‍ മുഹമ്മദ് ഹാരിസും വീണു. റിങ്കു സിങ് ആയിരുന്നു ക്യാച്ച്. ഏതാനും പന്തുകള്‍ക്കുള്ളില്‍ ഓപണര്‍ ഫഖര്‍ സമാനും കൂടാരം കയറി. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. ഫഖറിന്റെ ഷോട്ട് കുല്‍ദീപ് യാദവിന്റെ കൈകളിലാണ് വിശ്രമിച്ചത്. പിന്നീട് ഹുസൈൻ തലാതിൻ്റെ വിക്കറ്റ് അക്സർ നേടി.Read Also: വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ചരിത്രമെഴുതി നേപ്പാള്‍; ടെസ്റ്റ് ടീമിനെ പരാജയപ്പെടുത്തുന്നത് ഇതാദ്യംസംപൂജ്യനായാണ് ഹാരിസ് മടങ്ങിയത്. ഫര്‍ഹാന്‍ 38 ബോളില്‍ 57 റണ്‍സെടുത്തു. ഓപണര്‍ ഫഖര്‍ സമാന്‍ 46 റൺസാണെടുത്തത്. ഡക്കുകളിലൂടെ റെക്കോര്‍ഡിട്ട സയിം അയൂബ് 11 ബോളില്‍ 14 റണ്‍സെടുത്തു. സ്കോര്‍ 84 റണ്‍സില്‍ എത്തുംവരെ ഇന്ത്യയുടെ വിക്കറ്റ് വീണിരുന്നില്ല.The post ഡബിൾ ബാരലുമായി ചക്രവര്ത്തിയും അക്സറും; പാകിസ്ഥാന്റെ വിക്കറ്റുകള് പിഴുത് ഇന്ത്യൻ ബോളർമാർ appeared first on Kairali News | Kairali News Live.