തിരിച്ചടികള്‍ നേരിട്ട് പ്രതിപക്ഷം; നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും

Wait 5 sec.

ആഗോള അയ്യപ്പ സംഗമത്തെ തള്ളിപ്പറഞ്ഞ പ്രതിപക്ഷത്തിന് തിരിച്ചടിയായി സാമുദായിക സംഘടനകൾ സർക്കാരിനെ അനുകൂലിച്ചതും രാഹുൽ മങ്കൂട്ടത്തിലിന് കോൺഗ്രസ് നേതാക്കൾ സംരക്ഷണ കവചം ഒരുക്കിയത് അടക്കമുള്ള കാര്യങ്ങൾ നിലനിൽക്കെ നിയമസഭാ സമ്മേളനം നാളെ മുതൽ വീണ്ടും ചേരും.നാളെ പുനരാരംഭിക്കുന്ന സമ്മേളനം ചൊവ്വാ‍ഴ്ച പിരിയും ഇതിനുശേഷം ഒക്ടോബർ ആറു മുതൽ പത്ത് വരെ സഭ വീണ്ടും ചേരും. അതേസമയംവോട്ടർപട്ടിക തീവ്രപുനഃപരിശോധാന സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക അറിയിച്ചു കൊണ്ടുള്ള പ്രമേയം, ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സഭയിൽ അവതരിപ്പിക്കും.Also Read: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുംകൂടാതെ സുപ്രധാനമായ ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വരും. സബ്ജക്ട് കമ്മിറ്റിക്കു വിട്ട വനം, വന്യജീവി നിയമം ഭേദഗതി ബിൽ വീണ്ടും പരിഗണിക്കും. പഞ്ചായത്തീരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ 29-ാം തീയതിയും കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള ബിൽ 30നും സഭയുടെ പരിഗണനയിൽ വരും.The post തിരിച്ചടികള്‍ നേരിട്ട് പ്രതിപക്ഷം; നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും appeared first on Kairali News | Kairali News Live.