‘പിഴവ് സംഭവിച്ചാൽ തിരുത്താൻ ശ്രമിക്കണം’; വിജയ്‍യെ രൂക്ഷമായി വിമർശിച്ച് നടൻ സത്യരാജ്

Wait 5 sec.

തമിഴ്‌നാട്ടിലെ കരൂരിൽ റാലിയ്ക്കിടെ ഉണ്ടായ ദുരന്തത്തിൽ വിജയ്‍യെ രൂക്ഷമായി വിമർശിച്ച് നടൻ സത്യരാജ്. അറിയാതെ ചെയ്യുന്നതാണെങ്കിൽ അത് പിഴവാണ്, അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെങ്കിൽ തെറ്റാണ്. പിഴവ് സംഭവിച്ചാൽ തിരുത്താൻ ശ്രമിക്കണം, തെറ്റ് ചെയ്താൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം എന്നാണ് സത്യരാജ് വിജയ്‍യെ വിമർശിച്ച് കൊണ്ട് പറയുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്ന വീഡിയോ സന്ദേശത്തിലാണ് സത്യരാജ് വിജയ്‍യെ രൂക്ഷമായി വിമർശിച്ചത്.തെറ്റ് ചെറുതായിരിക്കുമ്പോൾ തന്നെ തിരുത്തുക, അത് അറിഞ്ഞോ അറിയാതെയോ സംഭവിച്ചതാണെങ്കിൽ, അത് വീണ്ടും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക… എന്നും സത്യരാജ് വീഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ നിരവധി പ്രമുഖരും വിജയ്ക്ക് വിമർശനവുമായി എത്തുന്നുണ്ട്.Also read: വക്രവണ്ടിയില്‍ നിന്നാരംഭിച്ച കരൂരിലെ ദുരിതമായി അവസാനിച്ച ടിവികെയുടെ യാത്രഇന്നലെ കരൂരിൽ ഉണ്ടായ ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 40 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 17 പേർ സ്ത്രീകളും 8 പേർ കുട്ടികളുമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷവും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.The post ‘പിഴവ് സംഭവിച്ചാൽ തിരുത്താൻ ശ്രമിക്കണം’; വിജയ്‍യെ രൂക്ഷമായി വിമർശിച്ച് നടൻ സത്യരാജ് appeared first on Kairali News | Kairali News Live.