സ്പിന്നര്‍മാര്‍ തകര്‍ത്താടി; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

Wait 5 sec.

ദുബൈ  | ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ മികച്ച തുടക്കവുമായി മുന്നേറിയ പാകിസ്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 147 റണ്‍സ് ആണ് വിജയലക്ഷ്യം. കുല്‍ദീപ് യാദവ് നാലുവിക്കറ്റ് നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയച്ച പാകിസ്താന്റെ തുടക്കം ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്‍ സാഹിബ്‌സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാകിസ്താന്റെ പക്കല്‍.38 പന്തില്‍ 57 റണ്‍സെടുത്ത ഫര്‍ഹാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്സ്. ഫര്‍ഹാന്‍ തന്നെയാണ് ടോപ് സ്‌കോറര്‍. ഫര്‍ഹാന് പിന്നാലെ വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. ഹര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഫൈനലില്‍ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.