യുദ്ധത്തിലൂടെ ഒരു ജനതയെ ഭിന്നശേഷിക്കരാക്കുന്നതിനെതിരെ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ്‌സ് സംഘടന

Wait 5 sec.

പലസ്തീന്‍ ജനതക്കെതിരായ വംശഹത്യക്ക് പുറമേ യുദ്ധത്തിലൂടെ ഒരു ജനതയെ ഭിന്നശേഷിക്കരാക്കുന്നതിനെതിരെ ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ച് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ്‌സ് സംഘടന. ദില്ലി എച്ച് കെ എസ് സുര്‍ജിത് ഭവനില്‍ സംഘടിപ്പിച്ച വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും’എന്ന ചര്‍ച്ചയില്‍ പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേഷ്, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈദം സഖ, സിയാദ് അമ്രോ എന്നിവരും മാനസികാരോഗ്യ വിദഗ്ദ റാസ സഖയും പങ്കെടുത്തു.സാമൂഹ്യ ഗവേഷണ സ്ഥാപനമായ ട്രൈകോണ്ടിനെന്റല്‍ ഡയറക്ടര്‍ വിജയ് പ്രഷാദ്, വെസ്റ്റ് ബംഗാള്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ അധ്യാപകന്‍ ഡോ. വിജയ് കെ തിവാരി എന്നിവരും പരിപാടിയില്‍ സംസാരിച്ചു. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ സംഭവത്തെ തുടര്‍ന്നല്ല പലസ്തീനില്‍ ഇസ്രയേല്‍ വംശഹത്യ ആരംഭിച്ചതെന്നും അതിന് മുന്‍പും ഞങ്ങളുടെ ജീവിതം അസാധാരണമായിരുന്നുവെന്നും അബു ഷേവേശ് പറഞ്ഞു.Also Read: ബിജെപിയുടെ വര്‍ഗീയ പ്രചാരണം പരാജയപ്പെട്ടു; അസമിലെ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി2023 ജനുവരി ഒന്നുമുതല്‍ ഒക്ടോബര്‍ ആറുവരെയുള്ള തീയതികളില്‍ നാനൂറിലധികം പലസ്തീന്‍ പൗരര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പശ്ചാത്യ രാജ്യങ്ങള്‍ പരിപൂര്‍ണ പിന്തുണ നല്‍കിയിരുന്നില്ലെങ്കില്‍ ഈ വംശഹത്യ സംഭവിക്കില്ലായിരുന്നുവെന്നും എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ബോധവാന്മാരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post യുദ്ധത്തിലൂടെ ഒരു ജനതയെ ഭിന്നശേഷിക്കരാക്കുന്നതിനെതിരെ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ്‌സ് സംഘടന appeared first on Kairali News | Kairali News Live.